പിണറായിക്കെതിരെ ആക്ഷേപം ചൊരിഞ്ഞ്​ അര കിലോമീറ്റർ അരികെ ബിപ്ലബ്​

ചെങ്ങന്നൂർ: മലയാളം അറിയാമായിരുെന്നങ്കിൽ കേരള മുഖ്യമന്ത്രി പിണറായി വിജയനെ താൻ ശരിക്കും വെള്ളം കുടിപ്പിച്ചേനെയെന്ന് ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് കുമാർ ദേബ്. എൻ.ഡി.എ സ്ഥാനാർഥി പി.എസ്. ശ്രീധരൻ പിള്ളയുടെ പ്രചാരണാർഥം മാന്നാറിലെ പൊതുയോഗത്തിൽ പങ്കെടുത്തപ്പോഴാണ് ആക്ഷേപപ്രവാഹം. തനിക്കെതിരെ പ്രസംഗം പൊടിപൊടിക്കുേമ്പാൾ അര കിലോമീറ്റർ അകലെ ആലുംമൂട് ജങ്ഷനിൽ എൽ.ഡി.എഫ് പ്രചാരണയോഗത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി പിണറായി വിജയൻ. മഞ്ഞ കുർത്തയും വെള്ള പൈജാമയുമണിഞ്ഞ് സ്വകാര്യ കാറിൽ സ്റ്റൺ ഗൺ ഏന്തിയ സുരക്ഷഭടന്മാരുടെ അകമ്പടിയോടെയാണ് ബിപ്ലബ് വന്നിറങ്ങിയത്. ''പ്രിയപ്പെട്ട സഹോദരീസഹോദരന്മാരെ, നിങ്ങൾ എല്ലാവർക്കും എ​െൻറ നമസ്കാരം'' എന്ന് വ്യക്തമായി മലയാളത്തിൽ പറഞ്ഞ് ആരംഭിച്ച പ്രസംഗത്തിലുടനീളം സി.പി.എമ്മിനെ ആഞ്ഞടിച്ചു. കേരളത്തിലെ സി.പി.എമ്മിനെ ജനം അറബിക്കടലിൽ മുക്കിക്കൊല്ലണം. ഒന്നര ശതമാനം വോട്ട് മാത്രം ബി.ജെ.പിക്കുണ്ടായിരുന്ന ത്രിപുരയിൽ സി.പി.എമ്മിനെ ഒന്നര അടിയിൽ തങ്ങൾ താഴ്ത്തി. സമുദ്രമില്ലാത്ത അവിടെ കുളത്തിലേ സാധിച്ചുള്ളൂ. കേരളത്തിൽ അറബിക്കടലിൽ അങ്ങനെ ചെയ്താൽ ഉപ്പുവെള്ളത്തിൽനിന്ന് ഒരിക്കലും പൊങ്ങിവരില്ല. ദുർഭരണത്താൽ അധികാരത്തിൽനിന്ന് തൂത്തെറിയപ്പെട്ട കോൺഗ്രസിനെക്കുറിച്ച് ഭാവിതലമുറക്ക് അറിയണമെങ്കിൽ കഥ പറഞ്ഞുകൊടുക്കേണ്ടിവരും-ബിപ്ലബ് പരിഹസിച്ചു. പ്രസംഗം തീരാറായപ്പോൾ പെയ്ത മഴ എൽ.ഡി.എഫിനെയും യു.ഡി.എഫിനെയും ശുദ്ധീകരിക്കാൻ വേണ്ടി ദൈവം നൽകിയ അനുഗ്രഹമാണെന്ന വ്യാഖ്യാനം നൽകാനും ത്രിപുര മുഖ്യമന്ത്രി മറന്നില്ല. ബി.ജെ.പി നിയോജക മണ്ഡലം പ്രസിഡൻറ് സജു ഇടക്കല്ലിൽ അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡൻറ് കുമ്മനം രാജശേഖരൻ, കെ. സുരേന്ദ്രൻ, എം.ടി. രമേശ്, എ.എൻ. രാധാകൃഷ്ണൻ, പി.എം. വേലായുധൻ, സ്ഥാനാർഥി പി.എസ്. ശ്രീധരൻ പിള്ള എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.