ചെങ്ങന്നൂർ കേരള കോൺഗ്രസി​െൻറ തറവാട് ^മാണി

ചെങ്ങന്നൂർ കേരള കോൺഗ്രസി​െൻറ തറവാട് -മാണി ചെങ്ങന്നൂർ: കേരള കോൺഗ്രസി​െൻറ തറവാടും കുടുംബവുമാണ് ചെങ്ങന്നൂർ മണ്ഡലമെന്ന് പാർട്ടി ചെയർമാൻ കെ.എം. മാണി. നിയമസഭ ഉപതെരഞ്ഞെടുപ്പിൽ സ്ഥാനാർഥി ഡി. വിജയകുമാറിന് പിന്തുണ പ്രഖ്യാപിച്ച് യു.ഡി.എഫിലേക്കുള്ള മടങ്ങി വരവ് സൂചിപ്പിച്ച് നടന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എല്ലാ രാഷ്ട്രീയ പാർട്ടികളും കേരളത്തിൽ ഒറ്റക്ക് മത്സരിച്ച 1965ൽ ഇവിടെനിന്ന് വിജയിച്ചത് കെ.ആർ. സരസ്വതിയമ്മയാണെന്ന കാര്യം പലരും വിസ്മരിക്കുന്നു. രാഷ്ട്രീയ തിമിരം ബാധിച്ചവർ കണ്ണ് തുറന്ന് നോക്കണം. പാർട്ടിക്ക് വേരോട്ടമുള്ള ഇവിടം തങ്ങൾക്കും അവകാശപ്പെട്ടതാണ്. ചെങ്ങന്നൂരിൽ പാർട്ടിയുണ്ടോ വോട്ടുണ്ടോ എന്നൊക്കെയുള്ള ഏറെ അധിക്ഷേപങ്ങളാണ് കേൾക്കേണ്ടി വന്നത്. ഇത് ശത്രുപാളയങ്ങളിൽനിന്ന് പരാജയബോധം കൊണ്ടാണ് ഉയരുന്നത്. ഇപ്പോൾ യു.ഡി.എഫിനെ പിന്തുണച്ചത് പലർക്കും ആശ്ചര്യമാെയന്നും അദ്ദേഹം പറഞ്ഞു. ടൈറ്റസ് ജി. വാണിയപ്പുരക്കൽ അധ്യക്ഷത വഹിച്ചു. വർക്കിങ് ചെയർമാൻ പി.ജെ. ജോസഫ് എം.എൽ.എ ആമുഖ പ്രഭാഷണം നടത്തി. ജോസ് കെ. മാണി എം.പി, പി.കെ. കുഞ്ഞാലിക്കുട്ടി എം.പി, എം.എൽ.എമാരായ മോൻസ് ജോസഫ്, റോഷി അഗസ്റ്റിൻ, ഡോ. എൻ. ജയരാജ്, വി.എസ്. ശിവകുമാർ, സംസ്ഥാന ജനറൽ സെക്രട്ടറിമാരായ ജോയി എബ്രഹാം, ജേക്കബ് തോമസ് അരികുപുറം, ജോസഫ് എം. പുതുശ്ശേരി, സ്ഥാനാർഥി ഡി. വിജയകുമാർ തുടങ്ങിയവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.