പിണറായിഭരണം ദലിത്​ വിരുദ്ധം ^ബിപ്ലബ്​ കുമാർ ദേബ്​

പിണറായിഭരണം ദലിത് വിരുദ്ധം -ബിപ്ലബ് കുമാർ ദേബ് ചെങ്ങന്നൂർ: കേരളത്തിൽ പിണറായി വിജയൻ നയിക്കുന്ന ഭരണം ദലിത് വിരുദ്ധവും ജനവിരുദ്ധവുമാെണന്ന് ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് കുമാർ ദേബ്. ചെങ്ങന്നൂരിൽ എൻ.ഡി.എ സംഘടിപ്പിച്ച മുഖാമുഖം പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വരാപ്പുഴയിൽ പൊലീസ് തല്ലിക്കൊന്ന ശ്രീജിത്തി​െൻറ വീട്ടിൽ താൻ രാവിലെ പോയി. ഇതുവരെ കേരള മുഖ്യമന്ത്രി അവിടെ സന്ദർശിച്ചിട്ടില്ല. സി.പി.എം എല്ലായിടത്തും ഇങ്ങനെയാണ്. ത്രിപുരയിൽ മാണിക് സർക്കാറി​െൻറ മണ്ഡലത്തിൽ ഒരുവനവാസി പെൺകുട്ടി ക്രൂരമായി ബലാത്സംഗം ചെയ്ത് കൊല്ലപ്പെട്ടു. മാണിക് സർക്കാർ അവിടേക്ക് തിരിഞ്ഞുനോക്കിയിട്ടില്ല. അഹന്തയുടെ ഭരണമാണവർക്ക്. അതിനെ പിഴുതെറിയണം. എൻ.ഡി.എക്ക് ഒരുശതമാനം വോട്ടുണ്ടായിരുന്ന ത്രിപുരയിൽ അത് കഴിയുമെങ്കിൽ 16 ശതമാനം വോട്ടുള്ള കേരളത്തിൽ മാർക്‌സിസ്റ്റ് ഭരണത്തെ കടലിൽ വലിച്ചെറിയാൻ സാധിക്കും. മാർക്‌സിസത്തി​െൻറ വിത്ത് ഇനി ത്രിപുരയുടെ മണ്ണിൽ മുളക്കില്ല. മണ്ണുതന്നെ മാറി. താൻ ഹൃദയത്തി​െൻറ ഭാഷയിലാണ് സംസാരിക്കുന്നത്. അല്ലാതെ ബുദ്ധിയുടെ സൂത്രവിദ്യ ഉപയോഗിച്ചല്ല. ചെങ്ങന്നൂരിലെ എൽ.ഡി.എഫ്, യു.ഡി.എഫ് സ്ഥാനാർഥികൾ ഒരുവാഹനത്തിൽ യാത്ര ചെയ്ത്, ഒരുമിച്ച് വോട്ട് പിടിക്കുന്നതാണ് നല്ലെതന്നും അദ്ദേഹം പറഞ്ഞു. ബി.ജെ.പി സംസ്ഥാന പ്രസിഡൻറ് കുമ്മനം രാജശേഖരൻ, സ്ഥാനാർഥി പി.എസ്. ശ്രീധരൻ പിള്ള, തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ രാജൻ കണ്ണാട്ട്, ജനറൽ കൺവീനർ എം.വി. ഗോപകുമാർ, ബി.ജെ.പി ജില്ല പ്രസിഡൻറ് കെ. സോമൻ എന്നിവർ പെങ്കടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.