തൂത്തുക്കുടി നരവേട്ട: കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകള്‍ മറുപടി പറയണം -ആം ആദ്മി പാര്‍ട്ടി ചെങ്ങന്നൂർ: തൂത്തുക്കുടിയില്‍ നടന്ന ക്രൂര നരഹത്യക്ക് തമിഴ്നാട് സര്‍ക്കാറും കേന്ദ്രസര്‍ക്കാറും ഒരുപോലെ ഉത്തരവാദികളാണെന്ന് ആം ആദ്മി പാര്‍ട്ടി സംസ്ഥാന കണ്‍വീനര്‍ സി.ആര്‍. നീലകണ്ഠന്‍. മോദിയുടെ ഏറ്റവും വലിയ പ്രചാരകരിൽ ഒരാളാണ് അനില്‍ അഗര്‍വാള്‍ എന്ന വേദാന്തയുടെ ഉടമസ്ഥന്‍. അതിനാലാണ് കമ്പനിക്കുവേണ്ടി കേന്ദ്രസര്‍ക്കാറിെൻറ ഇടപെടലിൽ ഏതറ്റംവെരയും പോകാൻ തമിഴ്നാട് സര്‍ക്കാര്‍ തയാറായത്. രണ്ടുപതിറ്റാണ്ടായി പ്രവര്‍ത്തിച്ചുവരുന്ന കമ്പനി അവിടെ തുടരാൻ പാടില്ല. അതിെൻറ നടത്തിപ്പിന് സാമ്പത്തികമായി സഹായിച്ച മുഴുവന്‍ പേരെയും അന്വേഷണത്തിൽ കണ്ടെത്തി ശിക്ഷിക്കണമെന്ന് അദ്ദേഹം പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.