ഗ്രാമപഞ്ചായത്ത് ടെക്‌നിക്കല്‍ അസിസ്​റ്റൻറുമാര്‍ക്ക് പരിശീലനം

കൊച്ചി: ഗ്രാമപഞ്ചായത്തുകളിലെ ടെക്‌നിക്കല്‍ അസിസ്റ്റൻറുമാര്‍ക്ക് വിവിധ സോഫ്റ്റ്‌വെയറുകള്‍ സംബന്ധിച്ച് സമഗ്ര പരിശീലന പരിപാടി സംഘടിപ്പിച്ചു. ജില്ലയില്‍ സംഘടിപ്പിച്ച പരിശീലന പരിപാടിയുടെ ഉദ്ഘാടനം പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍, കെ.വി. മാലതി നിര്‍വഹിച്ചു. പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ ഒാഫിസിലെ കോണ്‍ഫറന്‍സ് ഹാളില്‍ 2018 ഇൗ മാസം15 മുതൽ 24 വരെ സംഘടിപ്പിച്ച പരിശീലന പരിപാടികളില്‍ ജില്ലയിലെ ഗ്രാമപഞ്ചായത്തുകളിലെ ടെക്‌നിക്കല്‍ അസിസ്റ്റൻറുമാര്‍ പങ്കെടുത്തു. പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ ഒാഫിസിലെ സീനിയര്‍ സൂപ്രണ്ട് ഡൈന്യൂസ് തോമസ്, പെര്‍ഫോമന്‍സ് ഒാഡിറ്റ് യൂനിറ്റ് സൂപ്പര്‍വൈസര്‍ ടിംപിള്‍ മാഗി പി.എസ്, ജൂനിയര്‍ സൂപ്രണ്ടുമാരായ എൻ. ബന്‍സി‍, പ്രീതി. എം.ബി എന്നിവര്‍ ഉദ്ഘാടന ചടങ്ങുകളില്‍ പങ്കെടുത്തു. ഇന്‍ഫര്‍മേഷന്‍ കേരള മിഷന്‍ എറണാകുളം ജില്ല കോഓഡിനേറ്റര്‍ മനോജ് കുമാര്‍, ജില്ല ടെക്‌നിക്കല്‍ ഓഫിസര്‍ ബേസിൽദാസ് സക്കറിയ, ടെക്‌നിക്കല്‍ ഓഫിസര്‍മാരായ ഹരിശ്രീ ആര്‍., മനു വേണുഗോപാല്‍, ഷിജോമോന്‍. വി.എം, ധന്യ. കെ.ആര്‍. തുടങ്ങിയവര്‍ പരിശീലനത്തിന് നേതൃത്വം നല്‍കി. പഞ്ചായത്തുകള്‍ വഴി നല്‍കുന്ന ഇ-ഗവേണന്‍സ് സേവനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കുന്നതിനാണ് ഇന്‍ഫര്‍മേഷന്‍ കേരള മിഷന്‍ തയാറാക്കിയ സോഫ്റ്റ്‌വെയറുകളുടെ സമഗ്ര പരിശീലനം സംഘടിപ്പിച്ചത്. ഡെങ്കിപ്പനിക്കെതിരെ ഹോമിയോ മരുന്ന് വിതരണം കാക്കനാട്: ജില്ലയില്‍ ഡെങ്കിപ്പനി പടരുന്ന സാഹചര്യത്തില്‍ ഹോമിയോപ്പതി വകുപ്പ് സൗജന്യ മരുന്ന് വിതരണം ആരംഭിച്ചതായി ജില്ല മെഡിക്കല്‍ ഓഫിസര്‍ ഡോ. ലീന റാണി അറിയിച്ചു. പെരുമ്പാവൂരിലും സമീപപ്രദേശങ്ങളിലുമാണ് രോഗം കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്തത്. ജില്ലയില്‍ ഹോമിയോപ്പതി വകുപ്പിന് കീഴിലെ എല്ലാ ആശുപത്രികളിലും പ്രതിരോധ മരുന്ന് സൗജന്യമായി ലഭിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.