ചികിത്സ പദ്ധതിയിൽ മുതിർന്ന പത്രപ്രവർത്തകരെ ഉൾപ്പെടുത്തണം -സീനിയർ ജേണലിസ്​റ്റ്​സ്​​ ഫോറം

കൊച്ചി: സംസ്ഥാന സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും നടപ്പാക്കിയ ചികിത്സപദ്ധതിയിൽ മുതിർന്ന പത്രപ്രവർത്തകരെകൂടി ഉൾപ്പെടുത്തണമെന്ന് സീനിയർ ജേണലിസ്റ്റ്സ് ഫോറം ജില്ല സമ്മേളനം സംസ്ഥാന സർക്കാറിനോടാവശ്യപ്പെട്ടു. സമ്മേളനം പ്രഫ. കെ.വി. തോമസ് എം.പി ഉദ്ഘാടനം ചെയ്തു. മുതിർന്ന പത്രപ്രവർത്തകർക്ക് എറണാകുളം മെഡിക്കൽ ട്രസ്റ്റ് ഹോസ്പിറ്റൽ ഏർപ്പെടുത്തിയ ആരോഗ്യരക്ഷ പദ്ധതിയുടെ ഉദ്ഘാടനം ആശുപത്രി മാനേജിങ് ഡയറക്ടർ പി.വി. ആൻറണി നിർവഹിച്ചു. ആർ.എം. ദത്തൻ അധ്യക്ഷത വഹിച്ചു. എം.പി. പ്രകാശം സി.ആർ. രാമചന്ദ്രൻ അനുസ്മരണ പ്രഭാഷണം നടത്തി. പ്രസ് ക്ലബ് സെക്രട്ടറി സുഗതൻ പി. ബാലൻ, ഫോറം സംസ്ഥാന പ്രസിഡൻറ് നടുവട്ടം സത്യശീലൻ, ജനറൽ സെക്രട്ടറി എ. മാധവൻ, ട്രഷറർ കെ.വി. ഫിലിപ് മാത്യു, ജില്ല സെക്രട്ടറി കെ.പി. തിരുമേനി, കെ.ജി. മത്തായി, സി.ഡി. ദേശികൻ, വി. സുബ്രഹ്മണ്യൻ, എം. രാജശേഖര പണിക്കർ, ഇഗ്നേഷ്യേസ് ഗോൺസാൽവസ്, സി.കെ. ഹസൻകോയ, എ. സാജ്മാത്യൂസ്, കെ.കെ. ജോസഫ്, നിഷ ജീവൻ, പി.പി.കെ. ശങ്കർ എന്നിവർ സംസാരിച്ചു. ജില്ല ഭാരവഹികൾ: വി. സുബ്രഹ്മണ്യൻ (പ്രസി), ഇഗ്നേഷ്യേസ് ഗോൺസാൽവസ്, ആർ.എം. ദത്തൻ (വൈസ് പ്രസി), കെ.പി. തിരുമേനി (സെക്ര), ടി.ഒ. ഡൊമിനിക്, പി.ഒ. തങ്കച്ചൻ (ജോ. സെക്ര), സുനിൽ മനയിൽ (ട്രഷ). സംസ്ഥാന കമ്മിറ്റി അംഗങ്ങൾ: കെ.ജി. മത്തായി, കെ.വി. ഫിലിപ് മാത്യു, സി.ഡി. ദേശികൻ, മുഹമ്മദ് സലീം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.