ആൻറണിയുടെ അഭ്യർഥനയോടെ കോൺഗ്രസ്​^ബി.ജെ.പി അവിഹിത ബന്ധം വ്യക്​തം ^കോടിയേരി

ആൻറണിയുടെ അഭ്യർഥനയോടെ കോൺഗ്രസ്-ബി.ജെ.പി അവിഹിത ബന്ധം വ്യക്തം -കോടിയേരി ചെങ്ങന്നൂർ: ചെങ്ങന്നൂരിൽ എൽ.ഡി.എഫിന് വിജയം ഉറപ്പായതോടെ കോൺഗ്രസിന് രക്ഷപ്പെടാൻ ബി.ജെ.പിയുടെ സഹായം പരസ്യമായിതന്നെ തേടിയതിന് തെളിവാണ് ബി.ജെ.പിക്കാരും യു.ഡി.എഫിന് വോട്ടുചെയ്യണമെന്ന എ.കെ. ആൻറണിയുടെ അഭ്യർഥനയെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ വാർത്തസമ്മേളനത്തിൽ പറഞ്ഞു. ചെങ്ങന്നൂരിൽ യു.ഡി.എഫും ആർ.എസ്.എസും തമ്മിലുള്ള അവിഹിതബന്ധം വ്യക്തമായി. ബി.ജെ.പിയെ നേരിടാൻ കോൺഗ്രസിനേ കഴിയു എന്ന് പറഞ്ഞ് പ്രചാരണം തുടങ്ങിയവരാണ് ഇപ്പോൾ ബി.ജെ.പി സഹായം അഭ്യർഥിച്ചത്. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ നേമം നിയോജക മണ്ഡലത്തിൽ ബി.ജെ.പിയുടെ ഒ. രാജഗോപാലിനെ വിജയിപ്പിക്കാൻ കോൺഗ്രസ് നൽകിയ സഹായമാണ് ചെങ്ങന്നൂരിൽ തിരികെ നൽകാൻ ആൻറണി ആവശ്യപ്പെടുന്നത്. ആൻറണി പറയുന്നത് ബി.ജെ.പി സഹായിക്കണമെന്നാണ്. ഹൈകമാൻഡി​െൻറ പ്രതിനിധിയായ എ.കെ. ആൻറണി ആർ.എസ്.എസ് നേതാക്കളുമായി ഉണ്ടാക്കിയ രഹസ്യനീക്കത്തി​െൻറ ഭാഗമാണിത്. ഹിന്ദുത്വ ശക്തികളെ പ്രീണിപ്പിക്കാനാണ് ചെങ്ങന്നൂരിൽ വിജയകുമാറിനെ യു.ഡി.എഫ് സ്ഥാനാർഥിയാക്കിയത്. കുറി തൊടാത്തതുകൊണ്ടാണോ വിഷ്ണുനാഥിന് സീറ്റ് നൽകാതിരുന്നത്. തീവ്രഹിന്ദുത്വത്തെ നേരിടാൻ മൃദുഹിന്ദുത്വ നിലപാടാണ് കോൺഗ്രസ് ചെങ്ങന്നൂരിലും പ്രയോഗിക്കുന്നത്. അത് വിലപ്പോവില്ല -കോടിയേരി പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.