ത്രിപുര മുഖ്യൻ കേരളത്തിലും വിഡ്​ഢിത്തം വിളമ്പുന്നു ^കോടിയേരി

ത്രിപുര മുഖ്യൻ കേരളത്തിലും വിഡ്ഢിത്തം വിളമ്പുന്നു -കോടിയേരി ചെങ്ങന്നൂർ: ത്രിപുര മുഖ്യമന്ത്രി ബിപ്ലവ് കുമാർ ദേബ് കേരളത്തിൽ വന്നും വിഡ്ഢിത്തം എഴുന്നള്ളിക്കുകയാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ത്രിപുരയിൽ എട്ട് സി.പി.എം പ്രവർത്തകരാണ് കൊല്ലപ്പെട്ടത്. അവരിൽ ഒരാളുടെ വീടുപോലും ഇൗ മുഖ്യമന്ത്രി സന്ദർശിച്ചില്ല. ത്രിപുരയിൽ ഗർഭിണിയെ ചവിട്ടിക്കൊന്നു. അവിടെ നടന്ന കൊലപാതകങ്ങളിൽ ജീവൻ നഷ്ടമായവരുടെ വീടുകളിൽചെന്ന്് അഞ്ച് ലക്ഷം രൂപവീതം നഷ്ടപരിഹാരം നൽകിയിട്ടായിരുന്നു വരാപ്പുഴയിലെ ശ്രീജിത്തി​െൻറ കുടുംബത്തിന് സഹായം നൽകിയിരുന്നതെങ്കിൽ സദ്ദുദ്ദേശ്യപരമാണെന്ന് കരുതാമായിരുന്നു. സ്വന്തം സംസ്ഥാനത്തെ കാര്യങ്ങൾ നോക്കിയിട്ട് മതി കേരളത്തിൽ വന്ന് വിഡ്ഢിത്തം എഴുന്നള്ളിക്കാനെന്നും കോടിയേരി പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.