അടുക്കള കൃഷി വീട്ടിൽതന്നെ; നൂതന സംവിധാനവുമായി ഫിസാറ്റ് വിദ്യാര്‍ഥികള്‍

അങ്കമാലി: അടുക്കളകൃഷി ഇനി വീട്ടിൽതന്നെ ചെയ്യാം. ചെടി വളരാൻ മണ്ണോ സൂര്യപ്രകാശമോ വേണ്ട. അക്വപോണിക്സ്, ഹൈഡ്രോപോണിക്സ് സാേങ്കതികവിദ്യകൾ സംയോജിപ്പിക്കുന്ന പുതിയരീതിയിെല പച്ചക്കറികൃഷിയുടെ സാധ്യത വികസിപ്പിച്ചിരിക്കുകയാണ് ഫിസാറ്റ് വിദ്യാർഥികൾ. മണ്ണിന് പകരം ചകിരിനാരും സൂര്യപ്രകാശം നേരിട്ട് ചെടിയിെലത്താതെ പിങ്ക് ലൈറ്റും ഉപയോഗിച്ച് പ്രത്യേക ഉപകരണത്തിലാണ് ചെടി വളർത്തുന്നത്. ആവശ്യാനുസരണം വെള്ളം ലഭ്യമാക്കാൻ വെര്‍ട്ടിക്കല്‍ പ്രോഫാം സംവിധാനവും ഉപയോഗിക്കുന്നു. മുറിയുടെ വലുപ്പമനുസരിച്ച് അലങ്കാരച്ചെടികളുടെ രൂപമാണ് ഇതിനുള്ളത്. അതിനാല്‍ ഏതുപച്ചക്കറിയും ആവശ്യാനുസരണം വിളയിച്ചെടുക്കാനാകുമെന്ന് ഇതിന് പിന്നിൽ പ്രവർത്തിച്ച ഇലക്ട്രോണിക്സ് ആന്‍ഡ് ഇന്‍സ്ട്രുമെേൻറഷന്‍ അവസാനവര്‍ഷ വിദ്യാര്‍ഥികളായ കെ.കെ. ശരത്, ഇജാസ് മുഹമ്മദ്, ആഷിന്‍ സാജന്‍, യു. അരുണ്‍, ജോര്‍ജ് തോമസ്, ഇ. ആരതി, ഡിട്ടോ പോള്‍, മോണിക്ക െക്ലയര്‍ എന്നിവർ പറയുന്നു. 10 അടുക്കുള്ള ഉപകരണം വ്യവസായിക അടിസ്ഥാനത്തില്‍ ഉൽപാദിപ്പിക്കുമ്പോള്‍ 3000 രൂപയേ ചെലവാകൂ. 10 റാക്കുള്ള ഉപകരണത്തില്‍നിന്ന് 25 കിലോയിലധികം പച്ചക്കറികള്‍ ഒറ്റ വിളവെടുപ്പില്‍ ഉൽപാദിപ്പിനാകുമെന്നും ഇവർ പറയുന്നു. പ്രത്യേക മൊബൈല്‍ ആപ്പില്‍നിന്ന് ചെടികള്‍ക്കാവശ്യമായ വളര്‍ച്ചയും പരിചരണവും ലഭിക്കും. നൂതന സാധ്യതകളുള്ള ഇൻറര്‍നെറ്റ് ഓഫ് തിങ്സ്, റോബോട്ടിക്സ് എന്നിവയില്‍ അധിഷ്ഠിതമാക്കിയാണ് സംരംഭം വികസിപ്പിച്ചെടുത്തത്. കേരള സ്റ്റേറ്റ് കൗണ്‍സില്‍ ഫോര്‍ സയന്‍സ് ടെക്നോളജി ആന്‍ഡ് എന്‍വയണ്‍മ​െൻറ് ഫണ്ടുപയോഗിച്ചാണ് പുതിയരീതി വികസിപ്പിച്ചെടുത്തത്. നിരവധി പേരിൽനിന്ന് ഓര്‍ഡറുകൾ ലഭിച്ചിട്ടുണ്ടെന്നും ഇവർ വ്യക്തമാക്കി. ഇൗ സംവിധാനം പരീക്ഷിച്ച് അന്തര്‍ദേശീയ ഇന്നവേറ്റിവ് േപ്രാജക്ട് മത്സരത്തില്‍ ഫിസാറ്റ് സെമി ഫൈനലില്‍ എത്തി. പുതിയ കണ്ടുപിടിത്തത്തിന് ഫിസാറ്റ് ചെയര്‍മാന്‍ പോള്‍ മുണ്ടാടന്‍, പ്രിന്‍സിപ്പല്‍ ഡോ. ജോര്‍ജ് ഐസക്, വൈസ് പ്രിന്‍സിപ്പല്‍ ഡോ. സി. ഷീല, അക്കാദമിക് ഡയറക്ടര്‍ ഡോ. കെ.എസ്.എം. പണിക്കര്‍, ഡീന്‍ ഡോ. സണ്ണി കുര്യാക്കോസ്, പ്രഫ. സുന്ദര്‍ രാജന്‍, അധ്യാപകരായ പി. ശ്രീവിദ്യ, ബീനു റിജു, അനില്‍ ജോണി തുടങ്ങിയവര്‍ വിദ്യാര്‍ഥികളെ അഭിനന്ദിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.