കുടുംബത്തിന് ത്രിപുര സർക്കാറിെൻറ അഞ്ചുലക്ഷം പറവൂർ: വരാപ്പുഴയിൽ പൊലീസ് കസ്റ്റഡിയിൽ മരിച്ച ശ്രീജിത്തിെൻറ വീട് പിണറായി വിജയൻ സന്ദർശിക്കാത്തത് അഹങ്കാരംകൊണ്ടാണെന്നും ഇത് കമ്യൂണിസ്റ്റ് മുഖ്യമന്ത്രിക്ക് ചേർന്നതല്ലെന്നും ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് കുമാർ ദേബ്. ശ്രീജിത്തിെൻറ വീട് സന്ദർശിച്ചശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കുടുംബത്തിന് ത്രിപുര സർക്കാർ അഞ്ചുലക്ഷം രൂപ നൽകുമെന്നും ബിപ്ലബ് കുമാർ പ്രഖ്യാപിച്ചു. ചെങ്ങന്നൂരിൽ ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിന് പോകുന്നതിനിെടയാണ് ബിപ്ലബ് കുമാർ വ്യാഴാഴ്ച രാവിലെ എേട്ടാടെ ശ്രീജിത്തിെൻറ വീട്ടിലെത്തിയത്. മുഖ്യമന്ത്രി പിണറായി വിജയൻ പറവൂരിൽ എത്തിയിട്ടും ഇവിടം സന്ദർശിക്കാത്തതിെൻറ ബദലായാണ് ബി.ജെ.പി സംസ്ഥാന നേതൃത്വം ഇടെപട്ട് ബിപ്ലബ് കുമാറിനെ ശ്രീജിത്തിെൻറ വീട്ടിൽ എത്തിച്ചത്. കേരള മുഖ്യമന്ത്രി ധാർഷ്ട്യം വെടിഞ്ഞില്ലെങ്കിൽ ജനം മറുപടി നൽകുമെന്ന് അദ്ദേഹം പറഞ്ഞു. നാടിെൻറ വികസനത്തിന് പകരം പാർട്ടിയുടെ വികസനമാണ് പിണറായിയുടെ ലക്ഷ്യം. ത്രിപുരയിൽ പീഡനത്തിനിരയായ പെൺകുട്ടിയുടെ വീട് സന്ദർശിക്കാൻ അന്നത്തെ മുഖ്യമന്ത്രി മാണിക് സർക്കാർ തയാറായില്ല. ത്രിപുര മാതൃകയിൽ കേരളത്തിലും മാറ്റമുണ്ടാകും. ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പ് ഇതിന് തുടക്കമാകും. ഇവിടെ ഇടതുപക്ഷവും കോൺഗ്രസും ബി.ജെ.പിക്ക് തുല്യ എതിരാളികളാണെന്നും ബിപ്ലബ്കുമാർ പറഞ്ഞു. ശ്രീജിത്തിെൻറ മാതാപിതാക്കളോടും ഭാര്യ അഖിലയോടും സംസാരിച്ച ബിപ്ലബ് കുമാർ, മകൾ ആര്യനന്ദയെ ൈകയിലെടുത്തു. ബി.ജെ.പി ദേശീയ സെക്രട്ടറി പി.കെ. കൃഷ്ണദാസ്, സംസ്ഥാന ജനറൽ സെക്രട്ടറി എ.എൻ. രാധാകൃഷ്ണൻ, ജില്ല പ്രസിഡൻറ് എൻ.കെ. മോഹൻദാസ്, നേതാക്കളായ പി. ശങ്കരൻകുട്ടി, ഷൈജു, എസ്. ജയകൃഷ്ണൻ എന്നിവർ ഒപ്പം ഉണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.