മിത്രമഠം പാലം യാഥാർഥ്യമാകുന്നു; അപ്പർ കുട്ടനാട്​ നിവാസികൾക്ക്​ ആഹ്ലാദം

ചെങ്ങന്നൂര്‍: 20വര്‍ഷം നീണ്ട നാട്ടുകാരുടെ കാത്തിരിപ്പിനുശേഷം മിത്രമഠം പാലം യാഥാർഥ്യമാകുന്നതി​െൻറ ആഹ്ലാദത്തിലാണ് അപ്പർകുട്ടനാട് നിവാസികൾ. എൽ.ഡി.എഫ് സ്ഥാനാര്‍ഥി സജി ചെറിയാന്‍ പാണ്ടനാട് മിത്രമഠം പാലത്തിലൂടെ നടന്ന് അക്കരെയെത്തി വോട്ടുചോദിച്ചതോടെ പാലം തെരഞ്ഞെടുപ്പ് പ്രചാരണത്തി​െൻറ വിഷയവുമായി തീർന്നു. പാണ്ടനാട് നിവാസികളോട് കെ.കെ. രാമചന്ദ്രന്‍ നായര്‍ എം.എൽ.എയും എൽ.ഡി.എഫ് സര്‍ക്കാറും നല്‍കിയ വാക്ക് പാലിച്ചെന്നാണ് ഇടതുനേതാക്കൾ അവകാശപ്പെടുന്നത്. അപ്പര്‍കുട്ടനാട് മേഖലയെ തിരുവല്ലയുമായി ബന്ധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ നിർമാണം തുടങ്ങിയയാണ് മിത്രമഠം പാലം. ശോഭന ജോര്‍ജ് എം.എല്‍.എ ആയിരിക്കെ തുടങ്ങിവെച്ചതാണ് പാലം നിർമാണം. 10 വര്‍ഷമായി തൂണുകളും സ്ലാബുകളുമായി നിന്ന പാലം കെ.കെ. രാമചന്ദ്രന്‍ നായരും പൊതുമരാമത്ത് മന്ത്രി ജി. സുധാകരനും ഇടപെട്ടാണ് വേഗത്തില്‍ പൂര്‍ത്തീകരിക്കാനുള്ള മാർഗം തെളിച്ചത്. കേവലം 23 മാസം മാത്രം എം.എല്‍.എ ആയിരുന്ന രാമചന്ദ്രൻ നായരാണ് വര്‍ഷങ്ങളായി മുടങ്ങിക്കിടന്ന മിത്രമഠം പാലം പൂര്‍ത്തീകരിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.