100 കഴിഞ്ഞവർക്ക് ആദരവുമായി കലക്ടർ വീട്ടിലെത്തി

ആലപ്പുഴ: കലക്ടറും ഒരുസംഘം ഉദ്യോഗസ്ഥരും കൂട്ടത്തോടെ എത്തിയപ്പോൾ വെൺമണി പുന്തല കൊടുങ്കുഴിയിലെ വീട്ടുകാർക്ക് ആദ്യം അതിശയം. പിന്നെ കലക്ടർ ടി.വി. അനുപമതന്നെ ചിരിച്ചുകൊണ്ട് കാര്യങ്ങൾ വ്യക്തമാക്കി. കലക്ടർ തങ്ങളുടെ അമ്മച്ചി കാർത്യായനിയമ്മ എന്ന വോട്ടറെ ആദരിക്കാനാണ് എത്തിയതെന്ന് അറിഞ്ഞപ്പോൾ വീട്ടിലാകെ ആഹ്ലാദം. 102 വയസ്സുള്ള കാർത്യായനിയമ്മ വോട്ട് ചെയ്യാൻ പോകുമോ എന്ന് കലക്ടറുടെ ചോദ്യം. കേൾവിക്ക് ചെറിയ കുറവുണ്ടെങ്കിലും ഉടൻ എത്തി ഉത്തരം- ''ഉറപ്പായും പോകും. എല്ലാ വോട്ടും ചെയ്യാറുണ്ട്. നമ്മുടെ അവകാശമാണത്. ഇപ്പോൾ ശാരീരികമായി അൽപം ക്ഷീണമുള്ളതിനാൽ ഒരാളുടെ സഹായംകൂടി വേണമെന്നുമാത്രം''. ഏറ്റവും ഇളയമകനായ വിജയനൊപ്പമാണ് കാർത്യായനിയമ്മ ഇപ്പോൾ താമസിക്കുന്നത്. ആറ് മക്കളാണ്. ആദ്യം വോട്ട് ചെയ്തതൊന്നും ഓർമയില്ല. എങ്കിലും ആദ്യകാല നേതാക്കളുടെ പേരെല്ലാം ഇപ്പോഴും ഓർക്കുന്നുണ്ട്. പുന്തല എസ്.എൻ.ഡി.പി ബൂത്ത് 159ലാണ് ഇത്തവണ വോട്ട്. വോട്ടേഴ്‌സ് ലിസ്റ്റിൽ പേരുണ്ട്. കലക്ടർ പൊന്നാട അണിയിച്ചു. പഴയ ഒരു അയ്യപ്പകീർത്തനം കലക്ടറെ പാടി കേൾപ്പിക്കാനും കാർത്യായനിയമ്മ മറന്നില്ല. എല്ലാവരും വോട്ട് ചെയ്യണമെന്ന് അഭ്യർഥിക്കുന്ന കത്തും വീട്ടുകാർക്ക് കൈമാറി. കൂടെയുള്ള മകൻ വിദേശത്തായിരുന്നു. ഇപ്പോൾ കൃഷിയൊക്കെയായി നാട്ടിലുണ്ട്. കുെറ നേരം വീട്ടുകാർക്കൊപ്പം ചെലവഴിച്ചശേഷമാണ് കലക്ടർ മടങ്ങിയത്. 100വയസ്സിന് മുകളിലുള്ള കല്ലിശ്ശേരി തേവരൂഴത്തിൽ കുരുവിള, ചെറിയനാട് കുരീനാത്ത് അന്നമ്മ എന്നിവരെയും കലക്ടർ വീട്ടിലെത്തി പൊന്നാട അണിയിച്ചു. കൂടുതൽ പേരെ വോട്ടെടുപ്പിന് എത്തിക്കാൻ തെരഞ്ഞെടുപ്പ് കമീഷൻ നടപ്പാക്കുന്ന സ്വീപ് പദ്ധതിയുടെ ബോധവത്കരണത്തി​െൻറ ഭാഗമായിരുന്നു വീട് സന്ദർശനവും ആദരിക്കലും. പട്ടികജാതി സമുദായങ്ങളോടുള്ള അവഗണനയിൽ പ്രതികരിക്കണം -എം.പി ചെങ്ങന്നൂർ: പട്ടികജാതി സമുദായങ്ങളോട് പിണറായി സര്‍ക്കാര്‍ കാണിക്കുന്ന വഞ്ചനക്കും അവഗണനക്കുമെതിരെ ചെങ്ങന്നൂരിലെ പട്ടികജാതി സമുദായങ്ങള്‍ ഉപതെരഞ്ഞെടുപ്പില്‍ പ്രതികരിക്കണമെന്ന് കൊടിക്കുന്നിൽ സുരേഷ് എം.പി. ഡി. വിജയകുമാറി​െൻറ തെരഞ്ഞെടുപ്പ് പ്രചാരണാര്‍ഥം വെണ്‍മണി, ചെറിയനാട്, ആലാ, മുളക്കുഴ, പുലിയൂര്‍ പഞ്ചായത്തുകളിലെ വിവിധ പട്ടികജാതി കോളനികളില്‍ നടത്തിയ സന്ദര്‍ശന പരിപാടിയിലാണ് എം.പിയുടെ പ്രതികരണം. കെ.പി.എം.എസ്, പി.ആര്‍.ഡി.എസ് എന്നീ പട്ടികജാതി സമുദായങ്ങള്‍ക്ക് ലഭിച്ച കോളജുകളിലെ നിയമനങ്ങള്‍ക്ക് അംഗീകാരം നല്‍കാതെയും അധ്യാപകര്‍ക്കും അനധ്യാപകര്‍ക്കും ശമ്പളം നല്‍കാതെയും ഒളിച്ചുകളിക്കുകയുമാണ്. പുനലൂരിലെ കുര്യോട്ടുമലയില്‍ കെ.പി.എം.എസിന് അനുവദിച്ച അയ്യന്‍കാളി മെമ്മോറിയല്‍ ആര്‍ട്സ് ആൻഡ് സയന്‍സ് കോളജും ചങ്ങനാശ്ശേരി അമരയില്‍ പ്രത്യക്ഷ രക്ഷാദൈവസഭക്ക് അനുവദിച്ച കോളജിനും എയിഡഡ് പദവി നല്‍കാതെ അധ്യാപകര്‍ക്കും ജീവനക്കാര്‍ക്കുമുള്ള ശമ്പളം തടഞ്ഞുെവച്ചിരിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.