എം.ജി സർവകലാശാല വാർത്തകൾ

എം.ജി ബിരുദ ഏകജാലക പ്രവേശനം: ഓൺലൈൻ രജിസ്ട്രേഷൻ ഇന്ന് മുതൽ കോട്ടയം: മഹാത്മാഗാന്ധി സർവകലാശാലയോട് അഫിലിയേറ്റ് ചെയ്ത സർക്കാർ, എയ്ഡഡ്, സ്വാശ്രയ ആർട്സ് ആൻഡ് സയൻസ് കോളജുകളിലെ 2018-19 അധ്യയന വർഷത്തെ ഏകജാലകം വഴിയുള്ള ഒന്നാം സെമസ്റ്റർ ബിരുദ പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനത്തിനായുള്ള ഓൺലൈൻ രജിസ്ട്രേഷൻ വെള്ളിയാഴ്ച മുതൽ ആരംഭിക്കും. ജൂൺ മൂന്നുവരെ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. പ്രൊവിഷനൽ റാങ്ക് ലിസ്റ്റും ട്രയൽ അലോട്ട്മ​െൻറും ജൂൺ ഏഴിന് പ്രസിദ്ധീകരിക്കും. ഒന്നാം അലോട്ട്മ​െൻറ് ജൂൺ 13നും രണ്ടാം അലോട്ട്മ​െൻറ് 22നും പ്രസിദ്ധീകരിക്കും. മാനേജ്മ​െൻറ്, കമ്യൂണിറ്റി, സ്പോർട്സ്, കൾച്ചറൽ േക്വാട്ട, വികലാംഗ വിഭാഗത്തിന് സംവരണം ചെയ്ത സീറ്റുകൾ എന്നിവയിലേക്ക് അപേക്ഷിക്കുന്നവർ പ്രവേശനം ആഗ്രഹിക്കുന്ന കോളജുകളിൽ നേരിട്ട് അപേക്ഷ സമർപ്പിക്കണം. ലക്ഷദ്വീപിൽനിന്നുള്ള അപേക്ഷകർക്കായി ഓരോ കോളജുകളിലും സീറ്റുകൾ സംവരണം ചെയ്തിട്ടുണ്ട്. ലക്ഷദ്വീപ് നിവാസികളായ അപേക്ഷകർ പ്രവേശനം ആഗ്രഹിക്കുന്ന കോളജുകളിൽ തന്നെ നേരിട്ട് അപേക്ഷ സമർപ്പിക്കണം. ഓരോ കോളജുകളിലെയും അക്കാദമിക് പ്രോഗ്രാം www.cap.mgu.ac.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്. കൂടാതെ പ്രോസ്പെക്ടസി​െൻറ സംക്ഷിപ്തരൂപം മലയാളത്തിലും നൽകിയിട്ടുണ്ട്. സ്പോർട്സ്, കൾച്ചറൽ, വികലാംഗ സംവരണ സീറ്റുകളിലേക്കും പ്രവേശനത്തിനായി അപേക്ഷകർക്ക് മേയ് 31വരെ കോളജുകളിൽ നേരിട്ട് അപേക്ഷ സമർപ്പിക്കാം. റാങ്ക് ലിസ്റ്റ് ജൂൺ രണ്ടിന് കോളജുകളിൽ പ്രസിദ്ധീകരിക്കുന്നതും പ്രവേശനം ജൂൺ നാലിനകം പൂർത്തീകരിക്കണം. ഓൺലൈൻ രജിസ്ട്രേഷനുവേണ്ടി സർവകലാശാല ഇൻഫർമേഷൻ സ​െൻററുകളിലും അക്ഷയ സ​െൻററുകളിലും സൗകര്യം ഒരുക്കിയിട്ടുണ്ട്. കൂടാതെ അഫിലിയേറ്റഡ് കോളജുകളിലും ഏകജാലക ഹെൽപ് ഡെസ്കുകൾ ഏർപ്പെടുത്തിയിട്ടുണ്ട്. എസ്.സി, എസ്.ടി വിഭാഗത്തിന് 330 രൂപയും മറ്റുള്ളവർക്ക് 660 രൂപയുമാണ് രജിസ്ട്രേഷൻ ഫീസ്. ഓൺലൈൻ രജിസ്ട്രേഷനും ക്യാമ്പ് സംബന്ധമായ എല്ലാവിശദവിവരങ്ങളും www.cap.mgu.ac.in വെബ്സൈറ്റിൽ ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക് ഹെൽപ് ലൈൻ നമ്പർ: 9188641784, 9188651784, 04812733369. അപേക്ഷ തീയതി അഫിലിയേറ്റഡ് കോളജുകളിൽ നടത്തുന്ന അഞ്ചാം സെമസ്റ്റർ എൽഎൽ.ബി (ത്രിവത്സരം -2015 അഡ്മിഷൻ റഗുലർ, 2009-2014 അഡ്മിഷൻ സപ്ലിമ​െൻററി, 2009ന് മുമ്പുള്ള അഡ്മിഷൻ മേഴ്സി ചാൻസ്) ആൻഡ് ഒമ്പതാം സെമസ്റ്റർ (പഞ്ചവത്സരം - 2006-2010 അഡ്മിഷൻ സപ്ലിമ​െൻററി, 2006ന് മുമ്പുള്ള അഡ്മിഷൻ മേഴ്സി ചാൻസ്) (കോമൺ) പരീക്ഷകൾ ജൂൺ 13ന് ആരംഭിക്കും. അപേക്ഷകൾ പിഴയില്ലാതെ മേയ് 29വരെയും 50 രൂപ പിഴയോടെ 30വരെയും 500 രൂപ സൂപ്പർഫൈനോടെ ജൂൺ ഒന്നുവരെയും സമർപ്പിക്കാം. റഗുലർ വിദ്യാർഥികൾ 100 രൂപയും വീണ്ടുമെഴുതുന്നവർ പേപ്പറൊന്നിന് 20 രൂപയും സി.വി ക്യാമ്പ് ഫീസായി പരീക്ഷഫീസിന് പുറമെ അടക്കണം. മേഴ്സി ചാൻസ് പരീക്ഷയെഴുതുന്നവർ സ്പെഷൽ ഫീസായി 5000 രൂപ സി.വി ക്യാമ്പ് ഫീസിനും പരീക്ഷഫീസിനും പുറമെ അടക്കണം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.