ബി. ടെക് സൂക്ഷ്മപരിശോധന തിരുവനന്തപുരം: 2017 ജൂലൈയില്‍ നടന്ന ബി.ടെക് കൈമ്പന്‍ഡ് ഒന്നും രണ്ടും സെമസ്റ്റര്‍ (റെഗുലര്‍ 2016 അഡ്മിഷന്‍, യൂനിവേഴ്‌സിറ്റി കോളജ് ഓഫ് എൻജിനീയറിങ്, കാര്യവട്ടം-2013 സ്‌കീം) പരീക്ഷയുടെ ഉത്തരക്കടലാസുകളുടെ സൂക്ഷ്മപരിശോധനക്ക് അപേക്ഷിച്ചവർ ഫോട്ടോ പതിച്ച ഐ.ഡി കാര്‍ഡും ഹാള്‍ടിക്കറ്റുമായി ബി.ടെക് റീവാേല്വഷന്‍ സെക്ഷനില്‍ േമയ് 25 മുതല്‍ ജൂണ്‍ ഒന്ന് വരെ ഹാജരാകണം. എം.ടെക് ഫലം 2017 ഏപ്രിലില്‍ നടത്തിയ അഞ്ചാം സെമസ്റ്റര്‍ എം.ടെക് (പാര്‍ട്ട് ടൈം) െറഗുലര്‍ (2013 സ്‌കീം) പരീക്ഷാഫലം വെബ്‌സൈറ്റില്‍. ടൈംടേബിള്‍ പോസ്റ്റ് ഗ്രാേജ്വറ്റ് ഡിപ്ലോമ ഇന്‍ മെഡിക്കല്‍ ലോ എത്തിക്‌സ് ആന്‍ഡ് ഹ്യൂമന്‍ റൈറ്റ്‌സ് പരീക്ഷ ജൂണ്‍ ആറിന് തുടങ്ങും. ടൈംടേബിള്‍ വെബ്‌സൈറ്റില്‍. യു.ഐ.ടി പ്രവേശനം യൂനിവേഴ്‌സിറ്റി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി(യു.ഐ.ടി) പിരപ്പന്‍കോട്, ആലപ്പുഴ സെൻററുകളിലെ 'കമ്യൂണിറ്റി ഡെവലപ്മെൻറ്', 'മെഡിക്കല്‍ ആന്‍ഡ് സൈക്യാട്രിക് സോഷ്യല്‍ വര്‍ക്ക്' എന്നീ സ്‌പെഷാലിറ്റികളില്‍ മാസ്റ്റര്‍ ഓഫ് സോഷ്യല്‍ വര്‍ക്ക് (എം.എസ്.ഡബ്ല്യു) കോഴ്‌സിലേക്ക് പ്രവേശനത്തിന് വിജ്ഞാപനം പ്രസിദ്ധീകരിച്ചു. ഒാൺലൈനായി അപേക്ഷിക്കണം. അവസാനതീയതി ജൂണ്‍ 11. പ്രവേശനം ജൂണ്‍ 20ന് നടത്തുന്ന പൊതുപ്രവേശനപരീക്ഷയുടെ അടിസ്ഥാനത്തിലായിരിക്കും. ബി.എ/ബി.എസ്സി/ ബി.കോം മൂല്യനിര്‍ണയകേന്ദ്രം 2018 േമയില്‍ നടന്ന ആറാം സെമസ്റ്റര്‍ ബി.എ/ബി.എസ്സി/ ബി.കോം കരിയര്‍ റിലേറ്റഡ് പരീക്ഷകളുടെ ഉത്തരക്കടലാസുകളുടെ മൂല്യനിര്‍ണയം 25ന് തുടങ്ങും. മൂല്യനിര്‍ണയകേന്ദ്രങ്ങളുടെ വിവരം വെബ്‌സൈറ്റില്‍. ബി.ടെക് ടൈംടേബിള്‍ ജൂണ്‍ അഞ്ചിന് ആരംഭിക്കുന്ന മൂന്നാം സെമസ്റ്റര്‍ ബി.ടെക് (2013 സ്‌കീം) സപ്ലിമെൻററി പരീക്ഷയുടെ ടൈംടേബിള്‍ വെബ്‌സൈറ്റില്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.