മിന്നലിൽ കത്തിയ തെങ്ങ് അപകട ഭീഷണി ഉയർത്തുന്നു

മൂവാറ്റുപുഴ: വെള്ളൂർക്കുന്നം ഇ.ഇ.സി മാർക്കറ്റ് ജങ്ഷന് സമീപം മുനിസിപ്പൽ ലൈബ്രറി വളപ്പിൽ റോഡിനോട് ചേർന്ന് . രണ്ടുവർഷം മുമ്പ് ഉണ്ടായ മിന്നലിൽ കത്തിയ തെങ്ങ് ഉണങ്ങിനിൽക്കാൻ തുടങ്ങിയിട്ട് കാലങ്ങളായി. ഉള്ള് ദ്രവിച്ച് ഏതുനിമിഷവും നിലംപൊത്താവുന്ന അവസ്ഥയിലാണിത്. കാൽനടക്കാർ അടക്കം നിരവധി പേർ സഞ്ചരിക്കുന്ന റോഡിൽ തെങ്ങ് ഒടിഞ്ഞുവീഴുന്നത് വൻ ദുരന്തത്തിന് വഴിവെക്കും. 30 അടി ഉയരമുള്ള തെങ്ങിൻചുവട്ടിൽ നിരവധി ചെറിയ കടകളുമുണ്ട്. തെങ്ങ് മുറിച്ചുനീക്കി അവകടാവസ്ഥ ഒഴിവാക്കണമെന്ന ആവശ്യം ഉയർെന്നങ്കിലും നടപടി ഉണ്ടായിട്ടില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.