അപകടങ്ങൾ തുടർക്കഥയായി എം.സി റോഡ്; തടി ലോറി മറിഞ്ഞു

മൂവാറ്റുപുഴ: അപകടങ്ങൾ തുടർക്കഥയായി എം.സി റോഡിലെ മൂവാറ്റുപുഴ-ആറൂർ ഭാഗം. വ്യാഴാഴ്ച രാവിലെ ഏഴരയോടെ ആറൂർ പമ്പിന് സമീപം നിയന്ത്രണംവിട്ട തടി ലോറി റോഡിന് കുറുകെ മറിഞ്ഞു. കെട്ട് പൂർണമായി അഴിയാതിരുന്നതിനാൽ തടി മുഴുവൻ റോഡിൽ വീണില്ല. ഇതുമൂലം ദുരന്തം ഒഴിവായി. ലോറി ജീവനക്കാർക്ക് കാര്യമായ പരിക്കില്ല. ബുധനാഴ്ച രാത്രി എട്ടരയോടെ മീങ്കുന്നം സാറ്റലൈറ്റിന് സമീപം മാറാടി സ്വദേശിയുടെ കാറിനുപിന്നിൽ പിക്-അപ് വാൻ ഇടിച്ച് മറ്റൊരു അപകടവും നടന്നു. ഒരാഴ്ചക്കകം ആറ് അപകടമാണ് ഈ മേഖലയിലുണ്ടായത്. ഒരാൾ മരിക്കുകയും ചെയ്തു. തുടർച്ചയായി അപകടങ്ങൾ ഉണ്ടായതോടെ കഴിഞ്ഞദിവസം യൂത്ത് കോൺഗ്രസ് പ്രവർത്തകർ കെ.എസ്.ടി.പി എൻജിനീയറെ ഉപരോധിച്ചിരുന്നു. ഉദ്യോഗസ്ഥർ അപകടസ്ഥലങ്ങൾ സന്ദർശിക്കുമെന്നാണ് സൂചന.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.