മൂവാറ്റുപുഴ: റമദാൻ ആരംഭിച്ചതോടെ കോഴിയിറച്ചിക്ക് പിന്നാലെ ആട്, മാട്ടിറച്ചിക്കും വില കുത്തനെ കൂട്ടി. 50 രൂപ വരെയാണ് ഒറ്റയടിക്ക് വർധിപ്പിച്ചത്. റമദാൻ ആരംഭിക്കുന്നതിന് തൊട്ടുമുമ്പാണ് കോഴി വില ക്രമാതീതമായി ഉയർന്നത്. കഴിഞ്ഞ മാസം ഒരു കിലോ കോഴിക്ക് 80 രൂപയായിരുന്നു വിലയെങ്കിൽ റമദാൻ മാസാരംഭത്തിൽ 135 ആയാണ് ഉയർന്നത്. ഇപ്പോൾ 140ൽ എത്തി. റമദാന് മുമ്പ് 280 മുതൽ 300 രൂപ വരെ വിലയുണ്ടായിരുന്ന പോത്തിറച്ചിക്ക് നോമ്പ് ആരംഭിച്ചതോടെ 330 ആക്കി. ചില സ്ഥലങ്ങളിൽ 350 രൂപയും വാങ്ങുന്നുണ്ട്. ആട്ടിറച്ചിയുടെ വില 500ൽനിന്ന് 550 ആക്കിയാണ് വർധിപ്പിച്ചത്. അന്യായമായി വിലവർധിപ്പിച്ചിട്ടും ഉദ്യോഗസ്ഥര്‍ നടപടി സ്വീകരിക്കുന്നില്ലെന്ന് നാട്ടുകാര്‍ ആരോപിച്ചു. പല സ്ഥലങ്ങളിലും പോത്തിറച്ചിയുടെ പേരില്‍ കാളയിറച്ചി നല്‍കി കബളിപ്പിക്കുന്നുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.