പരിസ്ഥിതി ദിനത്തിൽ വിതരണം ചെയ്യുന്നത്​ 81 ലക്ഷം തൈകൾ

കൊച്ചി: ജൂൺ അഞ്ചിലെ പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് സാമൂഹിക വനവത്കരണ വിഭാഗം സംസ്ഥാനത്ത് വിതരണം ചെയ്യുന്നത് 81 ലക്ഷം വൃക്ഷത്തൈകൾ. വിദ്യാഭ്യാസ സ്ഥാപനങ്ങൾ കൂടാതെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ, സർക്കാർ-സർക്കാറിതര സ്ഥാപനങ്ങൾ, യുവജന സംഘടനകൾ, മത സ്ഥാപനങ്ങൾ എന്നിവക്കും വൃക്ഷത്തൈകൾ നൽകും. ഇൗ വർഷം അഞ്ച് ലക്ഷത്തോളം തൈകളാണ് കൂടുതലായി വിതരണം ചെയ്യുന്നത്. നെല്ലി, മാതളം, ബദാം, കുടംപുളി തുടങ്ങിയ ഫലവൃക്ഷ തൈകൾ, തേക്ക്, ഇൗട്ടി, ചന്ദനം, കറിവേപ്പ്, ആര്യവേപ്പ്, കണിക്കൊന്ന, മന്ദാരം, നാരകം, ഗുൽേമാഹർ എന്നിവ അടക്കം 79 ഇനം തൈകളാണ് നഴ്സറികളിൽ തയാറായിരിക്കുന്നത്. ഇൗ മാസം 26 മുതൽ വിതരണം തുടങ്ങാൻ ക്രമീകരണങ്ങൾ പൂർത്തിയായിട്ടുണ്ട്. സാമൂഹിക വനവത്കരണ വിഭാഗത്തിന് സംസ്ഥാനത്ത് എല്ലാ ജില്ലകളിലും അഞ്ചിൽ കുറയാതെ നഴ്സറികൾ ഉണ്ട്. കഴിഞ്ഞ ഡിസംബർ മുതൽതന്നെ തയാറെടുപ്പുകൾ തുടങ്ങിയിരുന്നു. ആവശ്യമനുസരിച്ച് വിദ്യാലയങ്ങളിലേക്ക് വനം വകുപ്പുതന്നെ തൈകൾ സൗജന്യമായി എത്തിച്ചുനൽകുകയാണ്. ഇതിനൊപ്പം പൊതുജനങ്ങൾക്കും തൈകൾ വാങ്ങാൻ അവസരം ഉണ്ട്. തേക്ക് സ്റ്റമ്പ് ഒന്നിന് ഏഴുരൂപക്കും കൂട തൈക്ക് 17 രൂപക്കുമാണ് വിൽപന. ഹരിത കേരള മിഷ​െൻറ ഭാഗമായി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ കീഴിലും സംസ്ഥാനത്തി​െൻറ വിവിധ ഭാഗങ്ങളിലെ നഴ്സറികളിൽ വൃക്ഷത്തൈകൾ തയാറായിട്ടുണ്ട്. സന്നദ്ധ സംഘടനകൾക്കും മറ്റും നൽകുന്ന വൃക്ഷത്തൈകളുടെ സംരക്ഷണം ഉറപ്പുവരുത്താനും നടപടി സ്വീകരിക്കുന്നുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.