കേരളത്തെ കൊലപാതകങ്ങളുടെ നാടാക്കി -ബി.ജെ.പി കേരളത്തെ കൊലപാതകങ്ങളുടെ നാടാക്കി -ബി.ജെ.പി ചെങ്ങന്നൂര്‍: കേരളത്തെ പിണറായി സര്‍ക്കാറിെൻറ ഭരണത്തില്‍ കൊലപാതകത്തിെൻറയും പീഡനത്തിെൻറയും നാടാക്കി മാറ്റിയെന്ന് നളിന്‍കുമാര്‍ കട്ടീല്‍ എം.പി. തിരുവന്‍വണ്ടൂര്‍ പഞ്ചായത്തില്‍ നടന്ന കുടുംബയോഗങ്ങളില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ചെങ്ങന്നൂരില്‍ ബി.ജെ.പി ജയിക്കേണ്ടത് കേരളത്തിെൻറയാകെ ആവശ്യമാണ്. രാഷ്ട്രത്തിെൻറ മുന്നേറ്റത്തോടൊപ്പം കേരളവും മുന്നേറണമെങ്കില്‍ ഇത് അനിവാര്യമാണ്. പെണ്ണുക്കരയിൽ നടന്ന കുടുംബയോഗത്തിൽ സംസ്ഥാന ജനറൽ സെക്രട്ടറി കെ. സുരേന്ദ്രൻ സംസാരിച്ചു. ബി.ജെ.പി സംസ്ഥാന പ്രസിഡൻറ് കുമ്മനം രാജശേഖരന്‍, ദേശീയ നിര്‍വാഹകസമിതി അംഗം പി.കെ. കൃഷ്ണദാസ്, സംസ്ഥാന ജനറൽ സെക്രട്ടറിമാരായ കെ. സുരേന്ദ്രന്‍, എം.ടി. രമേശ്, ശോഭാ സുരേന്ദ്രന്‍, എ.എന്‍. രാധാകൃഷ്ണന്‍ തുടങ്ങിയവരും മണ്ഡലത്തില്‍ വിവിധ പരിപാടികളില്‍ പെങ്കടുത്തു. ആം ആദ്മി പാർട്ടി പ്രകടന പത്രിക പുറത്തിറക്കി ചെങ്ങന്നൂർ: ജനങ്ങളുടെ അവകാശങ്ങൾ എെൻറ കടമയാണ് എന്ന പ്രഖ്യാപനവുമായി ആം ആദ്മി പാർട്ടി പ്രകടന പത്രിക പുറത്തിറക്കി. ചടങ്ങിൽ സി.ആർ. നീലകണ്ഠൻ, സ്ഥാനാർഥി രാജീവ് പള്ളത്ത്, പദ്മനാഭൻ ഭാസ്കരൻ, വേണു, സൂസൻ ജോർജ് തുടങ്ങിയവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.