ആലപ്പുഴ: നോമ്പുതുറ വിഭവങ്ങൾക്ക് ഉപഭോക്താക്കളിൽനിന്ന് വൻ സ്വീകരണമാണ് ലഭിക്കുന്നത്. പുതുമയും വ്യത്യസ്തവുമായ വിഭവങ്ങൾ ഇക്കാര്യത്തിൽ പരീക്ഷിക്കാൻ മലയാളി ഒരുക്കമാണ്. എന്നാൽ, പാരമ്പര്യ വിഭവങ്ങളെ മാറ്റിനിർത്താൻ ഒരുക്കവുമല്ല. ആലപ്പുഴ പട്ടണത്തിലെ വിവിധ െറസ്റ്റാറൻറുകൾ നോമ്പുതുറ വിഭവങ്ങൾ തയാറാക്കുന്നതിൽ ആരോഗ്യപരമായ മത്സരമാണ് നടത്തുന്നത്. തലശ്ശേരിയുടെ തനത് രുചിവൈഭവങ്ങൾ തന്നെ ഇത്തവണയും നോമ്പുതുറക്കാരുടെ പ്രീതി പിടിച്ചുപറ്റുന്നത്. അമ്മായിയപ്പങ്ങളാണ് അതിൽ എടുത്ത് പറയേണ്ടവ. കൂടാതെ ഉന്നക്കായ, കല്ലുമ്മക്കായ നിറച്ചത്, അട്ടിപ്പത്തിരി, ചട്ടിപ്പത്തിരി, പൊട്ടിപ്പത്തിരി, ഇറച്ചിപ്പത്തിരി, കുഞ്ഞിപ്പത്തിരി, കായ്പോള, ഏലാഞ്ചി, കാരറ്റ് പോള, ചിക്കുപോള, തരിപോള, കടലക്കപോള, ആപ്പിൾപോള, മുട്ടപോള, ഇലയട, പഴംകൃത, പഴം നിറച്ചത്, പഴംറോസ്റ്റ്, കിളിക്കൂട്, കൽത്തപ്പം, പക്കോട, ബ്രഡ് പോക്കറ്റ്, തരിയുണ്ട, മുട്ടമാല, പൂവപ്പം, ചെമ്മീപത്തിരി, മീനട, മീൻ പത്തിരി എന്നിങ്ങനെ നീളുന്നു വിഭവങ്ങൾ. ഇവ വാങ്ങുന്നതിന് െറസ്റ്റാറൻറുകളിൽ വലിയ തിരക്കാണ്. പ്രത്യേക നോമ്പുതുറ കിറ്റുകളും തയാറാക്കിയിട്ടുണ്ട്. താരതമ്യേന കുറഞ്ഞ വിലക്കാണ് ആവശ്യക്കാർക്ക് നൽകുന്നത്. നോമ്പ് തുറക്ക് ഒഴിവാക്കാനാകാത്ത ഈത്തപ്പഴത്തിന് പ്രത്യേക വിപണിയും തുറന്നിട്ടുണ്ട്. മിക്കവാറും പള്ളികളിലും നോമ്പ് തുറക്കാൻ സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. ഇനിയുള്ള ദിവസങ്ങളിൽ ഇഫ്താർ മീറ്റുകളും സജീവമാകും. ഹോട്ടലുകളിലും െറസ്റ്റാറൻറുകളിലും നോമ്പുതുറക്ക് പ്രത്യേക സൗകര്യം ഒരുക്കിയിട്ടുണ്ട്. ഇവക്ക് ജനങ്ങൾക്കിടയിൽ നല്ല സ്വീകരണമാണ് ലഭിക്കുന്നതെന്ന് ഹോട്ടൽ ഉടമകളും പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.