കൊച്ചി: ലോഡ്ജില്‍ കയറി റിസപ്ഷനിസ്റ്റായ യുവാവിനെ ആക്രമിച്ച് കവര്‍ച്ച നടത്തിയ സംഭവത്തിൽ രണ്ടു സ്ത്രീകള്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റിലായി. നോര്‍ത്ത് പറവൂര്‍ കൊടുവള്ളി അന്തരകുളം സ്വദേശിനി ഇന്ദു (30), കോട്ടയം വൈക്കം നീലക്കുന്നേല്‍ വീട്ടില്‍ ഷൈജി (33), ഇടുക്കി വെണ്‍മണി ഈന്തുങ്കല്‍ വീട്ടില്‍ ആൻറോ ജോസഫ് (24), കൊല്ലം പള്ളിത്തോട്ടം അല്‍ത്താഫ് മന്‍സിലില്‍ അല്‍ത്താഫ് (22), കൊടുങ്ങല്ലൂര്‍ ആഞ്ചലപ്പലം ചെന്നറ വീട്ടില്‍ വിഷ്ണു (28), നോര്‍ത്ത് പറവൂര്‍ ചേന്ദമംഗലം മാന്നാപറമ്പില്‍ വീട്ടില്‍ അരുണ്‍ (19), നോര്‍ത്ത് പറവൂര്‍ ചേന്ദമംഗലം പാണ്ടിശ്ശേരി വീട്ടില്‍ നിതിന്‍ (22) എന്നിവരാണ് എറണാകുളം സെന്‍ട്രല്‍ പൊലീസിെൻറ പിടിയിലായത്. പുല്ലേപ്പടിയിലെ മെറിഡിയന്‍ റീജന്‍സി ലോഡ്ജില്‍ വെള്ളിയാഴ്ച പുലര്‍ച്ച മൂന്നിനും നാലിനും ഇടയിലായിരുന്നു സംഭവം. സംഘത്തിലെ സ്ത്രീകള്‍ ആദ്യം ലോഡ്ജിനുള്ളില്‍ പ്രവേശിച്ച് റിസപ്ഷനിസ്റ്റായ യുവാവിനോട് റൂമിനെക്കുറിച്ച് വിവരങ്ങൾ സംസാരിച്ചു. ഇതിനിടെ ഒരു സ്ത്രീ ഫോണില്‍ മറ്റു സംഘാംഗങ്ങളെ വിളിച്ചു വരുത്തുകയായിരുന്നു. മറ്റുള്ളവര്‍ എത്തുന്നതിനു മുമ്പ് ഇവര്‍ യുവാവിനോട് കയര്‍ത്തു സംസാരിക്കുകയും ലോഡ്ജില്‍ ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തു. കത്തിയും ട്യൂബ് ലൈറ്റും കമ്പിവടിയും മറ്റ് ആയുധങ്ങളുമായി മറ്റുള്ളവർ എത്തി യുവാവിനെ റൂമില്‍ കൊണ്ടുപോയി മർദിച്ചു. കമ്പിവടി ഉപയോഗിച്ച് ആക്രമിച്ച ശേഷം യുവാവിെൻറ ൈകയിലുണ്ടായിരുന്ന 17,000 രൂപയും മൊബൈല്‍ ഫോണും കവർന്നു. ഇതിനിടെ, ലോഡ്ജിലെ മറ്റൊരു ജീവനക്കാരന്‍ പൊലീസിനെ വിവരമറിയിച്ചു. എന്നാൽ, ഈ സമയം പ്രതികള്‍ ഓടി രക്ഷപ്പെട്ടു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ കുടുങ്ങിയത്. എറണാകുളം അസിസ്റ്റൻറ് കമീഷണര്‍ ലാല്‍ജിയുടെ നിര്‍ദേശപ്രകാരം സെന്‍ട്രല്‍ പൊലീസ് ഇന്‍സ്പെക്ടര്‍ അനന്തലാല്‍, സബ് ഇന്‍സ്പെക്ടര്‍ ജോസഫ് സാജന്‍ എന്നിവരുടെ നേതൃത്വത്തിലെ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. സബ് ഇന്‍സ്പെക്ടർ, സുനിമോന്‍ എ.എസ്.ഐമാരായ സദാനന്ദന്‍, മണി, എസ്.സി.പിഓമാരായ വിനോദ് കൃഷ്ണ, സി.പി.ഒമാരായ സുരേഷ്, അനീഷ്, രാജേഷ്, ഡബ്ല്യു.സി.പി.ഒ സിന്ധു എന്നിവരാണ് അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.