ചെങ്ങന്നൂർ: അടവുകൾ എല്ലാം പുറത്തെടുത്ത്​ സ്​ഥാനാർഥികൾ

ചെങ്ങന്നൂർ: വോട്ടെടുപ്പിന് ദിവസങ്ങൾമാത്രം ശേഷിക്കെ ചെങ്ങന്നൂരിൽ മുന്നണികൾ സകല തന്ത്രങ്ങളും അടവുനയങ്ങളും മാറി മാറി പയറ്റുകയാണ്. ഭവനസന്ദർശനം ഉൾെപ്പടെ നിഷ്ഠയോടെയുള്ള തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ ഇടതുപക്ഷത്തിനാണ് മേൽക്കൈ. ഓരോ ബൂത്തും പല മേഖലയായി തിരിച്ച് പുറത്തുനിന്നുള്ള ഏരിയ, ലോക്കൽ കമ്മിറ്റി അംഗങ്ങളുടെ ചുമതലയിലാണ് ഭവന സന്ദർശനങ്ങൾ. രാവിലെ ഒമ്പതോടെ വിവിധ സ്ഥലങ്ങളിൽ നിന്നെത്തുന്നവർ രാത്രിയാണ് മടങ്ങിപ്പോകുന്നത്. മണ്ഡലത്തിൽ സ്ഥിരതാമസമാക്കിയവരും ഏറെയാണ്. ഭക്ഷണം ഉൾെപ്പടെയുള്ളവ ബൂത്തു കമ്മിറ്റി ഭാരവാഹികളാണ് ഏർപ്പെടുത്തി കൊടുക്കുന്നത്. കാസർകോട് മുതൽ തിരുവനന്തപുരം വരെയുള്ള ജില്ലകളിൽ നിന്നുള്ളവർ മണ്ഡലത്തിലുണ്ട്. രണ്ടുമാസത്തിനിടെ 15 തവണ വരെ ഗൃഹസന്ദർശനം നടത്തിയവരുണ്ട്. നിലവിൽ ഓരോ വീട്ടിലെയും വോട്ടർമാരുടെ കണക്കുകൾ ശേഖരിച്ച് വിലയിരുത്തലുകൾ നടത്തിയാണ് മുന്നോട്ടുപോകുന്നത്. യു.ഡി.എഫ്, എൻ.ഡി.എ മുന്നണികളുടെ ഉറച്ച വോട്ടർമാരായവർ ഉൾെപ്പടെ ഒരാളെയും ഒഴിവാക്കരുതെന്ന കർശന നിർദേശമാണ് നൽകിയിരിക്കുന്നത്. 2016 െനക്കാൾ ശക്തമായി കുടുംബയോഗങ്ങളും ഭവന സന്ദർശനവുമായി യു.ഡി.എഫും രംഗത്തുണ്ട്. ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും വി.എം. സുധീരനും ഉൾപ്പെടെയുള്ളവരുടെ മണ്ഡലത്തിെല സജീവ സാന്നിധ്യം കോൺഗ്രസ് ക്യാമ്പുകളെ ആവേശത്തിലാക്കിയിട്ടുണ്ട്. കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനം, ബി.ജെ.പി നേതാക്കളായ കുമ്മനം രാജശേഖരൻ, കെ.സുരേന്ദ്രൻ, പി.കെ. കൃഷ്ണദാസ്, എം.ടി. രമേശ്, എ.എൻ. രാധാകൃഷ്ണൻ എന്നിവരുടെ താഴെത്തട്ടിലുള്ള പ്രവർത്തനം എൻ.ഡി.എ കേന്ദ്രങ്ങൾക്ക് വലിയ പ്രതീക്ഷയാണ് നൽകുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.