കൊച്ചി: സംസ്ഥാന സര്‍ക്കാറിെൻറ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് മറൈൻ ഡ്രൈവില്‍ നടക്കുന്ന 'ജനകീയം 2018' പ്രദര്‍ശന വിപണന മേളയിലെ പഞ്ചായത്ത് വകുപ്പിെൻറ സ്റ്റാളില്‍ ജനത്തിരക്കേറുന്നു. ജനന, മരണ, വിവാഹ സര്‍ട്ടിഫിക്കറ്റുകള്‍ സ്റ്റാളിലെത്തിയാല്‍ നിമിഷങ്ങള്‍ക്കുള്ളില്‍ കൈപ്പറ്റാം. സാമൂഹിക സുരക്ഷ പെന്‍ഷൻ മുടങ്ങിയിട്ടുണ്ടെങ്കില്‍ കൂടുതല്‍ വിവരങ്ങളറിയാനും സ്റ്റാളിലെത്തിയാല്‍ മതി. തദ്ദേശ സ്ഥാപനങ്ങളില്‍ പേരുവിവരങ്ങള്‍ ചേര്‍ത്ത് ഡിജിറ്റലൈസ് ചെയ്തവരുടെ സര്‍ട്ടിഫിക്കറ്റുകളാണ് നിമിഷങ്ങള്‍ക്കകം ലഭ്യമാകുന്നത്. കെട്ടിട നിർമാണ അനുമതി അടക്കമുള്ള സേവനങ്ങള്‍ ഓണ്‍ലൈന്‍ ആയി ലഭ്യമാക്കാനും ഫോര്‍ ദി പീപിള്‍ പരാതി പരിഹാര സംവിധാനത്തിലൂടെ പരാതി സമര്‍പ്പിക്കാനും കഴിയും. ഗ്രാമപഞ്ചായത്തുകളില്‍ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ച കൈപ്പുസ്തകത്തിെൻറ സൗജന്യ പ്രതിയും ലഭ്യമാണ്. ശ്രദ്ധാകേന്ദ്രമായി മുളവീട് കൊച്ചി: മേളയിലെ കൗതുകമായി മാറുകയാണ് ബാംബൂ കോര്‍പറേഷെൻറ മുളവീട്. പ്രവേശന കവാടത്തിലെ ബാംബൂ ഹട്ട് കാഴ്ചക്കാരെ പുതുമയുടെ വ്യത്യസ്തതയിലേക്ക് കൂട്ടിക്കൊണ്ടുപോകുന്നു. കോര്‍പറേഷെൻറ കോഴിക്കോട് യൂനിറ്റ് ഒന്നര ദിവസംകൊണ്ട് ഒരുക്കിയെടുത്തതാണീ വീട്. കോഴിക്കോട് യൂനിറ്റിലെ ഡിസൈന്‍ എൻജിനീയര്‍ വിവേകും കൂട്ടുകാരുമാണ് ശില്‍പികള്‍. 250 ചതുരശ്ര അടിയിലുള്ള വീടിന് രണ്ട് മുറിയും സിറ്റൗട്ടും ഉണ്ട്. വര്‍ധിച്ചുവരുന്ന ടൂറിസം സാധ്യത മുന്‍നിര്‍ത്തിയാണ് മുളവീട് പോലുള്ള ആശയം ഉയര്‍ന്നതെന്ന് വിവേക് പറയുന്നു. പലയിടത്തും ഇതിന് പ്രചാരം ഏറി. റിസോര്‍ട്ടുകാരാണ് കൂടുതല്‍ ആവശ്യക്കാർ. വാടാനപ്പള്ളിയിലും പത്തനംതിട്ട അടവിയിലും നിലവില്‍ നിരവധി വീടുകള്‍ നിർമിച്ച് നല്‍കി. വനം വകുപ്പ് 70 ലക്ഷം രൂപയുടെ പദ്ധതിയാണ് സമര്‍പ്പിച്ചിരിക്കുന്നത്. ചതുരശ്ര അടിക്ക് 1250 രൂപയാണ് ചെലവ്. 3000 ചതുരശ്ര അടി വീടുവരെ നിർമിച്ചിട്ടുണ്ട്. ബാംബൂ ഫ്ലോർ ടൈല്‍, വീട്ടുപകരണങ്ങള്‍, ബാഗുകള്‍, മറ്റ് ആകര്‍ഷക വസ്തുക്കള്‍ എന്നിവയും കോര്‍പറേഷെൻറ കീഴില്‍ നിർമിക്കുന്നു. മുള ഉൽപന്നങ്ങളുടെ നിർമാണത്തില്‍ അങ്കമാലിയിലെ സ്ഥാപനത്തില്‍ പരിശീലനം നല്‍കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.