മുന്നറിയിപ്പില്ലാതെ പമ്പിങ് നിർത്തി​െവച്ചത് ഉദ്യോഗസ്ഥരുടെ വീഴ്​ച ^സി.പി.എം

മുന്നറിയിപ്പില്ലാതെ പമ്പിങ് നിർത്തിെവച്ചത് ഉദ്യോഗസ്ഥരുടെ വീഴ്ച -സി.പി.എം ചേർത്തല: മുന്നറിയിപ്പില്ലാതെ ശുദ്ധജല പമ്പിങ് നിർത്തിെവച്ച ഉദ്യോഗസ്ഥരുടെ നടപടി വലിയ വീഴ്ചയാണെന്ന് സി.പി.എം ചേർത്തല ഏരിയ കമ്മിറ്റി. അറ്റകുറ്റപ്പണി നടക്കുന്നതിനാൽ വെള്ളം ഉണ്ടാകില്ലെന്ന് സൂചിപ്പിച്ച് വാട്ടർ അതോറിറ്റി അറിയിപ്പ് ഇറക്കിയ ദിവസം വെള്ളം തീർന്നു. മുമ്പ് ഇതുപോലുള്ള സാഹചര്യത്തിൽ എതാനും ദിവസം മുമ്പ് ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകുന്നതാണ്. ഉദ്യോഗസ്ഥരുടെ വീഴ്ച മൂലം താലൂക്കി​െൻറ വിവിധ മേഖലകളിൽ ശുദ്ധജല ക്ഷാമം നേരിടുന്നുണ്ട്. ജപ്പാൻ കുടിവെള്ളം ആശ്രയിച്ചവരെല്ലാം പരമ്പരാഗത ജലസ്രോതസ്സുകൾ സംരക്ഷിക്കാതെ മോശമാക്കിയത് കാരണം താലൂക്കി​െൻറ വടക്കൻ മേഖലയിലാണ് രൂക്ഷമായ കുടിവെള്ള ക്ഷാമം നേരിടുന്നത്. പൊടുന്നനെ വെള്ളം നിലച്ചതിനാൽ പരക്കെ പ്രതിഷേധവും പരാതിയുമുണ്ട്. അറ്റകുറ്റപ്പണി അടിയന്തരമായി പൂർത്തീകരിച്ച് ജലവിതരണം ഉടൻ പുനരാരംഭിക്കണമെന്നും കുടിവെള്ള ക്ഷാമം നേരിടുന്ന സ്ഥലങ്ങളിൽ റവന്യൂ അധികൃതർ ജലം എത്തിക്കാനുള്ള നടപടി സ്വീകരിക്കണമെന്നും സി.പി.എം ചേർത്തല ഏരിയ കമ്മിറ്റി സെക്രട്ടറി കെ. രാജപ്പൻ നായർ പറഞ്ഞു. സപ്താഹ യജ്ഞം മുഹമ്മ: ചാരമംഗലം കുമാരപുരം സുബ്രഹ്മണ്യ ക്ഷേത്രത്തിലെ ഭാഗവത സപ്താഹ യജ്ഞത്തിന് 20ന് തിരിതെളിയും. ക്ഷേത്രത്തിലെ കലശ വാർഷികത്തോട് അനുബന്ധിച്ചാണ് സപ്താഹം നടത്തുന്നത്. 24ന് ജൈവസദ്യയും കർഷകരെ ആദരിക്കലും നടത്തുമെന്ന് ക്ഷേത്രം പ്രസിഡൻറ് എം.ഡി. മ്യുത്യുഞ്ജയൻ, സെക്രട്ടറി പി.ബി. അശോകൻ, വൈസ് പ്രസിഡൻറ് കെ. ഷൺമുഖൻ എന്നിവർ വാർത്തസമ്മേളനത്തിൽ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.