സമ്പൂർണ പ്രതിഭ സംഗമം

മൂവാറ്റുപുഴ: അലിവ് എജുക്കേഷനൽ ചാരിറ്റബിൾ സൊസൈറ്റിയും എൻ ലിവൻ ഐ.എ.എസ് അക്കാദമിയും സംയുക്തമായി സംഘടിപ്പിക്കുന്ന 30ന് നടക്കും. നിർമല ഹൈസ്കൂൾ ഒാഡിറ്റോറിയത്തിൽ രാവിലെ 9.30ന് ആരംഭിക്കുന്ന പ്രതിഭ സംഗമത്തിൽ മൂവാറ്റുപുഴ നിയോജക മണ്ഡലത്തിൽ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ എല്ലാ വിഷയത്തിനും എ പ്ലസ് നേടിയ മുഴുവൻ വിദ്യാർഥികളെയും ആദരിക്കും. 'സിവിൽ സർവിസ് ഒരു ബോധവത്കരണം' വിഷയത്തിൽ പി.എം. സന്തോഷ് ക്ലാസെടുക്കും. ജോയ്സ് ജോർജ് എം.പി, എൽദോ എബ്രഹാം എം.എൽ.എ, ജോസഫ് വാഴക്കൻ തുടങ്ങിയവർ സംബന്ധിക്കും. ഫോൺ: 9495274701.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.