സന്മാർഗ പ്രദീപസഭ വാർഷികാഘോഷം

നെട്ടൂർ: കുമ്പളം സന്മാർഗ പ്രദീപസഭയുടെ 100ാം വാർഷികാഘോഷം മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. സഭഹാളിൽ നടന്ന ചടങ്ങിൽ പ്രസിഡൻറ് വി.വി. ദിനേശൻ അധ്യക്ഷത വഹിച്ചു. ശതാബ്ദി സ്മാരകത്തി​െൻറ ശിലാഫലകം അമൃതപുരിയിലെ സ്വാമി വേദാമൃത ചൈതന്യ അനാച്ഛാദനം ചെയ്തു. എസ്.എസ്.എൽ.സി പരീക്ഷയിലെ മികച്ച വിജയികൾക്കുള്ള സമ്മാനദാനം ഡോ. കെ.എസ്. രാധാകൃഷ്ണൻ നിർവഹിച്ചു. ധീവരസഭ ജനറൽ സെക്രട്ടറി വി. ദിനകരൻ മുഖ്യാതിഥിയായി. കുമ്പളം പഞ്ചായത്ത് പ്രസിഡൻറ് ഷേർളി ജോർജ്, വൈസ് പ്രസിഡൻറ് ശ്രീജിത് പാറക്കാട്ട്, പഞ്ചായത്തംഗങ്ങളായ സി.പി. രതീഷ്, പി.എസ്. ഹരിദാസ്, ടി.എസ്. സജിത, എസ്.പി.എസ് വനിത സംഘടന പ്രസിഡൻറ് ലീല ഗോപാലൻ, സഭ സെക്രട്ടറി വി.എസ്. ഉണ്ണികൃഷ്ണൻ, ജോയൻറ് സെക്രട്ടറി സി.കെ. ഷാജി എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.