പ്രതിസന്ധികൾക്കുള്ള പരിഹാരം ആത്മീയ മാർഗം -മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ മണ്ണഞ്ചേരി: ലോകം നേരിടുന്ന എല്ലാ പ്രതിസന്ധികൾക്കുമുള്ള ശാശ്വത പരിഹാരം ആത്മീയ മാർഗമാണെന്ന് സമസ്ത കേരള ജംഇയ്യതുൽ ഉലമ പ്രസിഡൻറ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ. പൊന്നാട് മുസ്ലിം ജമാഅത്ത് എജുക്കേഷൻ കോംപ്ലക്സ് ശിലാസ്ഥാപനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. ആത്മീയ ശുദ്ധിയില്ലാത്തതാണ് വംശീയ- ജാതീയ വെറികൾക്ക് കാരണവും കലാപങ്ങൾക്ക് അടിസ്ഥാനവും. ഇന്ന് ആത്മീയ രംഗത്ത് ഉണ്ടായിക്കൊണ്ടിരിക്കുന്ന അപചയങ്ങൾക്ക് പരിഹാരം കാണുവാൻ മത-ഭൗതിക സമന്വയ വിദ്യാഭാസത്തിലൂടെ കഴിയും. ഭൗതിക വിദ്യാഭ്യാസം മാത്രം ലക്ഷ്യമാക്കി രക്ഷിതാക്കൾ മുന്നിട്ടിറങ്ങുമ്പോൾ മൂല്യബോധം നഷ്ടപ്പെട്ട ഒരു തലമുറയുടെ സൃഷ്ടിപ്പിന് കാരണമാകുമെന്നും അദ്ദേഹം പറഞ്ഞു. നിർമാണ ഫണ്ടിലേക്കുള്ള 70 ലക്ഷം രൂപയുടെ ആദ്യ ഗഡു സമ്മേളനത്തിൽ തങ്ങൾക്ക് കൈമാറി. മഹല്ല് പ്രസിഡൻറ് എ. മുഹമ്മദ് കുഞ്ഞ് അധ്യക്ഷത വഹിച്ചു. മുഹമ്മദ് ആസിം ഖിറാഅത്ത് നടത്തി. ഖതീബ് മുഹമ്മദ് ഹനീഫ ബാഖവി ആമുഖ പ്രഭാഷണവും ഡോ. പി.എ. മുഹമ്മദ് ഫാറൂഖ് നഈമി മുഖ്യപ്രഭാഷണവും നടത്തി. മുഹമ്മദ് മുസ്‌ലിഹ് ബാഖവി, മുഹമ്മദ് ഇബ്രാഹിം സഖാഫി, എം.എ. അബൂബക്കർ കുഞ്ഞ് ആശാൻ എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി മുഹമ്മദ് കുഞ്ഞ് നൈന സ്വാഗതവും സെക്രട്ടറി നൗഷാദ് പുതുവീട് നന്ദിയും പറഞ്ഞു. എ പ്ലസ് നേടിയ വിദ്യാർഥികളെ അനുമോദിക്കും ആലപ്പുഴ: നഗരാതിർത്തിയിലെ വിദ്യാലയങ്ങളിൽനിന്ന് എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർഥികളെ അനുമോദിക്കാനും റമദാൻ ക്യാമ്പ് നടത്താനും ഇസ്ലാമിക് സർവിസ് സൊസൈറ്റി തീരുമാനിച്ചു. റമദാൻ ക്യാമ്പ് ഇൗമാസം 26ന് ആലപ്പുഴ സിവിൽ സ്റ്റേഷൻ വാർഡിലെ മസ്ജിദുൽ അബ്റാറിൽ നടക്കും. അവാർഡ് ദാനവും ഇൗദ് സൗഹൃദ സംഗമവും ജൂൺ 23ന് ആലപ്പുഴ ഗോൾഡൻ സാൻഡ് ഹാളിൽ നടത്തും. യോഗത്തിൽ പ്രസിഡൻറ് എം.ഇ. നിസാർ അഹമ്മദ് അധ്യക്ഷത വഹിച്ചു. ടൗൺ ഭാരവാഹികളായ എം.എം. ഇസ്മായിൽ, എ.കെ. റഹീം, ഇ.കെ. അബ്ദുറഹ്മാൻ, ഡയറക്ടർ ബോർഡ് അംഗങ്ങളായ ബി. ഹംസ, എ. സുലൈമാൻ കുഞ്ഞ്, എൻ.പി. രാജ, എ.ആർ.എം. കബീർ, എം.എച്ച്.എം. യൂസുഫ്, എസ്.എ. അബ്ദുൽ സലാം ലബ്ബ, എം. മുഹമ്മദ് യൂനുസ്, എ. മുഹമ്മദ്, എ. നൗഷാദ്, എ. ഹാഷിം എന്നിവർ സംസാരിച്ചു. ഫോൺ: 94463 81194, 85475 37168.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.