മൂവാറ്റുപുഴ: ബി.എസ്.എൻ.എല്ലിെൻറ 66,800 ടവറുകളും ഒന്നേകാൽ ലക്ഷം ബേസിക് ട്രാൻസീവർ സ്റ്റേഷനുകളും പ്രത്യേക കമ്പനിയാക്കിമാറ്റിയ കേന്ദ്ര സർക്കാർ തീരുമാനത്തിനെതിരെ മൂവാറ്റുപുഴയിൽ ബി.എസ്.എൻ.എൽ ജീവനക്കാരും ബഹുജന സംഘടനകളും കേന്ദ്ര ട്രേഡ് യൂനിയനുകളും ചേർന്ന് ടവർ സംരക്ഷണ സമിതി രൂപവത്കരിച്ചു. സി.പി.എം ഏരിയ സെക്രട്ടറി എം.ആർ. പ്രഭാകരൻ ഉദ്ഘാടനം ചെയ്തു. ഏലിയാസ് ചാക്കോ അധ്യക്ഷത വഹിച്ചു. കെ. മോഹനൻ മുഖ്യപ്രഭാഷണം നടത്തി. ജോൺ തെരുവത്ത്, എം.ആർ. പ്രകാശ്, സി.കെ. സതീശൻ, എൻ.പി. പീറ്റർ, വി.എം. പൗലോസ്, ടി.വി. ഉണ്ണികൃഷ്ണൻ, കെ. മുകുന്ദൻ എന്നിവർ സംസാരിച്ചു. ടവർ സംരക്ഷണ സമിതി ഭാരവാഹികൾ: ജോയ്സ് ജോർജ് എം.പി ( മുഖ്യ രക്ഷാ.), എൽദോ എബ്രഹാം എം.എൽ.എ, മുൻ എം.എൽ.എമാരായ ഗോപി കോട്ടമുറിക്കൽ, ജോസഫ് വാഴക്കൻ, പി.ആർ. മുരളീധരൻ, പി.എം. ഇസ്മായിൽ (രക്ഷാ.), ജോൺ തെരുവത്ത് (െചയർമാൻ), എം.എ. സഹീർ, പി.എം.ഏലിയാസ്, എം.ആർ. പ്രഭാകരൻ, ഏലിയാസ് ചാക്കോ (വൈസ് ചെയർ.), കെ. മുകുന്ദൻ (കൺ.) എം.ആർ. പ്രകാശ്, കെ.കെ. സുരേഷ്, പി.കെ. രാജു, വി.പി. കുര്യൻ (ജോ. കൺ.), ടി.വി. ഉണ്ണികൃഷ്ണൻ (ട്രഷ.).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.