കൊച്ചി: ഡൊമൈൻ പുതുക്കാത്തതിനെ തുടർന്ന് എറണാകുളം വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ (ഡി.ഡി.ഇ) വെബ്സൈറ്റ് നിശ്ചലമായി. www.ddeernakulam.in ആണ് മൂന്നുദിവസമായി പ്രവർത്തിക്കാത്തത്. 11ന് ഡൊമൈൻ കാലാവധി കഴിഞ്ഞതായാണ് വെബ്സൈറ്റിൽ സൂചിപ്പിച്ചിരിക്കുന്നത്. 2011 േമയ് 11ന് ആരംഭിച്ച വെബ്സൈറ്റ് എറണാകുളം ഡെപ്യൂട്ടി ഡയറക്ടർക്കായി ജോസഫ് ആൻറണിയുടെ പേരിലാണ് രജിസ്റ്റർ ചെയ്തത്. ഐ.ടി അറ്റ് സ്കൂൾ പ്രോജക്ട് ഡിസിട്രിക്റ്റ് കോഒാഡിനേറ്റർ, കൊച്ചി എന്ന വിലാസമാണ് ഡൊമൈൻ രജിസ്ട്രേഷന് നൽകിയിരിക്കുന്നത്. വിദ്യാഭ്യാസ വകുപ്പിെൻറ ഉത്തരവുകൾ, പരീക്ഷഫലം, ജില്ലയിലെ അംഗീകാരമില്ലാത്ത സ്കൂളുകൾ എന്നിങ്ങനെ സുപ്രധാന വിവരങ്ങൾ ഉൾപ്പെടുത്തി അനുദിനം അപ്ഡേറ്റ് ചെയ്തിരുന്ന വെബ്സൈറ്റ് അധ്യാപകർ, രക്ഷിതാക്കൾ, വിദ്യാർഥികൾ എന്നിവർക്ക് പ്രയോജനപ്രദമായിരുന്നു. പുതിയ അധ്യയന വർഷവും സ്കൂൾ പ്രവേശനവുമൊക്കെ ആരംഭിച്ചിരിക്കെയാണ് വെബ്സൈറ്റ് നിശ്ചലമായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.