കൊച്ചി: ശ്രീജിത്തിെൻറ കസ്റ്റഡി കൊലപാതകത്തിൽ കൊന്നവരെ മാത്രമല്ല, കൊല്ലിച്ചവരെയും പിടികൂടണമെന്ന് ജില്ല കോൺഗ്രസ് കമ്മിറ്റി പ്രസിഡൻറ് ടി.ജെ. വിനോദ്. സി.പി.എമ്മിെൻറ നേതാക്കൾക്ക് സംഭവത്തിൽ പങ്കുണ്ടെന്ന ശ്രീജിത്തിെൻറ അമ്മയുടെ ആരോപണം അതിഗൗരവകരമാണ്. ക്രിമിനൽ ഗൂഢാലോചനക്കുറ്റം ചുമത്തി ഈ നേതാക്കൾക്കെതിരെ കേെസടുക്കണം. എസ്.പിയുടെ ഗുണ്ട സ്ക്വാഡ് പിടികൂടിയത് പാർട്ടി നൽകിയ പ്രതിപ്പട്ടികയിലുള്ളവരെയാണ്. അതിലാണ് നിരപരാധിയായ ശ്രീജിത്ത് ഉൾപ്പെട്ടതും കൊല്ലപ്പെട്ടതും. ബാക്കിയുള്ളവരെയും നിരപരാധികളെന്ന് കണ്ടെത്തി പിന്നീട് വെറുതെ വിടേണ്ടിവന്നു. സി.പി.എം ജില്ല നേതൃത്വത്തിെൻറ നിർദേശം അനുസരിച്ചാണ് എസ്.പി നേരിട്ട് അന്വേഷണത്തിനിറങ്ങിയത്. മുൻ എസ്.പിയുടെ ഫോൺ വിശദാംശങ്ങൾ പരിശോധിച്ചാൽതന്നെ കൃത്യമായ വിവരങ്ങൾ ലഭിക്കും. കൊലക്കേസിൽ എസ്.പി യെ അറസ്റ്റ് ചെയ്യണം. സി.ബി.ഐ അന്വേഷണം നടന്നാൽ തങ്ങൾകൂടി അകത്താകും എന്ന ഭയമാണ് സി.പി.എം നേതാക്കൾക്ക്. പൊലീസ് നടത്തിയ ഒരു കൊലപാതകത്തിൽ ഏതന്വേഷണത്തെയും നേരിടുമെന്ന് പറയാനുള്ള ആത്മബലം സി.പി.എമ്മിന് ഇല്ലാത്തതെന്തെന്നും ഡി.സി.സി പ്രസിഡൻറ് ടി.ജെ. വിനോദ് ചോദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.