റോ റോ ജങ്കാർ സർവിസ്​ വീണ്ടും ഇന്ന്​ മുതൽ

കൊച്ചി: ഫോർട്ട് കൊച്ചിക്കും വൈപ്പിനുമിടയിൽ ഉദ്ഘാടന ദിവസം തന്നെ നിർത്തിവെച്ച റോ റോ ജങ്കാർ സർവിസ് തിങ്കളാഴ്ച പുനരാരംഭിക്കും. സർവിസ് നിർത്തിവെച്ചതിനെ ചൊല്ലി ഉണ്ടായ തർക്കങ്ങൾക്ക് താൽക്കാലിക വിരാമമിട്ടാണ് ഇന്നു മുതൽ രണ്ടു വാഹനങ്ങളിൽ ഒന്നു മാത്രം ഒാടി തുടങ്ങുന്നത്. പരിചയസമ്പന്നരായ ജീവനക്കാരുടെ കുറവ് മൂലമാണ് കരാർ ഏെറ്റടുത്ത കെ.എസ്.െഎ.എൻ.സി മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്ത 28ന് വൈകുന്നേരം തന്നെ സർവിസ് താൽക്കാലികമായി നിർത്തുന്നതായി അറിയിച്ചത്. പുതിയ റോ റോ യുടെ ഏറ്റവും ആധുനികമായ നിയന്ത്രണ സംവിധാനങ്ങളാണ് ജോലിക്കെത്തിയവർക്ക് വെല്ലുവിളിയായത്. ഒപ്പം ജെട്ടി നിർമാണത്തിൽ അപാകതയുണ്ടെന്നും വിമർശകർ ചൂണ്ടിക്കാട്ടുന്നു. പ്രശ്നം പരിഹരിക്കൻ കെ.എസ്.െഎ.എൻ.സി ഏതാനും പേരെ തെരഞ്ഞെടുത്ത് ഷിപ്പ്യാർഡിൽ പരിശീലനത്തിന് അയച്ചെങ്കിലും ഇവരിലാരും ഇതുവരെ വാഹനം തടസ്സം കൂടാതെ ഒാടിക്കാമെന്ന കാര്യത്തിൽ ആത്മവിശ്വാസം പ്രകടിപ്പിച്ചിട്ടില്ല. ഇൗ സാഹചര്യത്തിൽ ഉദ്ഘാടന ദിവസം റോ റോ ഓടിച്ച ഫസ്റ്റ് ക്ലാസ് ഡ്രൈവര്‍ വിന്‍സ​െൻറിനെ തന്നെ ആശ്രയിച്ചാണ് സർവിസ് പുനരാരംഭിക്കുന്നത്. പൊതുജനങ്ങള്‍ റോറോയെ ഏറ്റവും കൂടുതല്‍ ആശ്രയിക്കുന്ന സമയത്ത് സര്‍വിസ് നടത്തുവാനാണ് കഴിഞ്ഞ ദിവസം മേയർ വിളിച്ചു ചേർത്ത യോഗത്തില്‍ തീരുമാനമായത്. ഇതനുസരിച്ച് തുടക്കത്തിൽ എട്ടു മണിക്കൂർ സമയമാകും റോ റോ സർവിസ് ഉണ്ടാകുക. വിദ്യാര്‍ഥികളുടെ സൗകര്യവും പരിഗണിച്ച് രാവിലെ എട്ട് മുതലാകും സർവിസ്. കൂടുതൽ േവതനം നൽകിയാൽ കൂടുതൽ സമയം സർവിസ് നടത്താൻ ഒരുക്കമാണെന്ന് ഡ്രൈവർ അറിയിച്ചിട്ടുണ്ട്. ഇേപ്പാൾ നടക്കുന്ന പരിശീലനം പൂർത്തിയാകുന്നതോടെ രണ്ടാഴ്ചക്കുള്ളിൽ തന്നെ രണ്ടു വാഹനങ്ങളും കൂടുതൽ സമയം ഒാടിക്കാൻ കഴിയുമെന്നാണ് കരുതുന്നത്. സർവിസ് മുടങ്ങിയതി​െൻറ േപരിൽ കരാർ ഏറ്റെടുത്ത കെ.എസ്.െഎ.എൻ.സിയാണ് ഏറെ പഴി കേൾക്കേണ്ടി വന്നിരിക്കുന്നത്. എല്ല ഉത്തരവാദിത്തവും കെ.എസ്.െഎ.എൻ.സിയെ ഏൽപിച്ച് കൈകഴുകുന്ന സമീപനമാണ് കോർപറേഷൻ അധികൃതരുടെ ഭാഗത്തുനിന്ന് ഉണ്ടായതെന്നും കെ.എസ്.െഎ.എൻ.സി അധികൃതർ കുറ്റപ്പെടുത്തുന്നു. എന്തു സമ്മർദമുണ്ടായാലും എല്ലാ പ്രശ്നങ്ങളും പരിഹരിച്ച് മാത്രമേ സർവിസുമായി മുന്നോട്ടു പോകൂ എന്ന നിലപാടിലാണ് കെ.എസ്.െഎ.എൻ.സി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.