മൂവാറ്റുപുഴ: കാറ്റും മഴയും തിമിർത്തപ്പോൾ നഗരത്തിൽ വെള്ളവും വെളിച്ചവുമില്ലാതെയായി. ശനിയാഴ്ച വൈകീട്ടുണ്ടായ ശക്തമായ കാറ്റിലും മഴയിലും തുടർന്ന് നിലച്ച വൈദ്യുതി ബന്ധം ഞായറാഴ്ച വൈകിയും പുനഃസ്ഥാപിക്കാൻ കഴിയാതെ വന്നതാണ് കുടിവെള്ളമടക്കം മുട്ടിയത്. ശക്തമായ കാറ്റിൽ നഗരത്തിലടക്കം മുപ്പതോളം സ്ഥലങ്ങളിലാണ് മരം വീണും മറ്റും വൈദ്യുതി ബന്ധം നിലച്ചത്. ശനിയാഴ്ച വൈകീട്ട് മുതൽ കെ.എസ്.ഇ.ബി ഉദ്യോഗസ്ഥരും തൊഴിലാളികളും കൈമെയ് മറന്ന് രംഗത്തിറങ്ങിെയങ്കിലും പൂർണമായും വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കാനായിട്ടില്ല. നഗരത്തിെൻറ ചില ഭാഗങ്ങളിൽ ഞായറാഴ്ച വൈകീട്ടോടെ വൈദ്യുതി എത്തിെയങ്കിലും വൈകാതെ പോയി. മെയിൻ റോഡുകളിലും ഉപറോഡുകളിലുമടക്കം ഇരുപത് ഇടങ്ങളിലാണ് ലൈൻ തകരാറിലായത്. പല ഭാഗങ്ങളിലും പോസ്്റ്റുകൾ ഒടിഞ്ഞു വീണു. രണ്ടാർ കര മേഖലയിലും വൈദ്യുതി ബന്ധം പൂർണമായി നിലച്ചു. ലക്ഷങ്ങളുടെ നഷ്ടമാണ് ഇതുമൂലം വൈദ്യുതി വകുപ്പിനുണ്ടായത്. വൈദ്യുതിയില്ലാതായതോടെ കുടിവെള്ള വിതരണവും നിലച്ചു. ടാങ്കർ ലോറികളിൽ വെള്ളമെത്തിച്ചാണ് വിവാഹസദ്യയടക്കം നടന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.