പൂർവവിദ്യാർഥികളുടെ കുടുംബസംഗമം

മൂവാറ്റുപുഴ: ആനിക്കാട് സ​െൻറ് സെബാസ്റ്റ്യൻസ് സ്കൂളിലെ 1987-88 എസ്.എസ്.എൽ.സി ബാച്ച് വിദ്യാർഥികളുടെ കുടുംബസംഗമം സ്കൂൾ അങ്കണത്തിൽ നടന്നു. മുൻ ഹെഡ്മിസ്ട്രസ് സിസ്റ്റർ ആൻസി തേവർപാടം ഉദ്ഘാടനം ചെയ്തു. സ്കൂൾ അസംബ്ലിയുടെ പുനരാവിഷ്കാരത്തോടെ ആരംഭിച്ച ചടങ്ങുകൾ കൗതുകവും പൂർവകാല സ്മരണകൾ ഉണർത്തുന്ന വിധത്തിലുമായിരുന്നു. 30 വർഷംമുമ്പ് പ്രാർഥന ഗീതമാലപിച്ചിരുന്ന സിന്ധുവും ലീലയും ചേർന്ന് പ്രാർഥനയും തുടർന്ന് അന്നത്തെ സ്കൂൾ സെക്രട്ടറി വി.എസ്. ഓമന പ്രതിജ്ഞയും ചൊല്ലിക്കൊടുത്തു. മരണംമൂലം വേർപിരിഞ്ഞ ഏഴ് സഹപാഠികൾക്ക് ആദരാഞ്ജലി അർപ്പിച്ചുകൊണ്ടാണ് കാര്യപരിപാടികൾ ആരംഭിച്ചത്. തുടർന്ന് അധ്യാപകരെ ആദരിച്ചു. എസ്.എസ്.എൽ.സി പരീക്ഷയിൽ എല്ലാ വിഷയത്തിനും എ പ്ലസ് നേടിയ കുട്ടികൾക്ക് കാഷ് അവാർഡും ഉപഹാരവും നൽകി. 1987-88 ബാച്ചിലെ സ്കൂൾ ലീഡറും എൻകോർ 88 ചെയർമാനുമായ നാരായണ ശർമ അധ്യക്ഷത വഹിച്ചു. സി.ഇ. റഷീദ്, ജോയ് കാക്കനാട്ട്, ജോസ് ജോസഫ്, രാജു കണിമറ്റം, ജിനു മടേക്കൽ, മിനി ജോസഫ്, ഫാ. മാത്യു മുണ്ടക്കൽ, ബി. ഷബാബ്, എന്നിവർ സംസാരിച്ചു. ജോർജ് പോത്തനാമൂഴി, ജോസഫ് തെക്കേൽ, ജോർജ് ഐസക്, സിസ്റ്റർ ട്രീസ, സിസ്റ്റർ ക്ലീറ്റസ് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.