പഠനോപകരണ വിതരണം

കൂത്താട്ടുകുളം: കാക്കൂർ ഗ്രാമീണ വായനശാല, പി.എ. തോമസ് വിൽഫ്രഡ് മെമ്മോറിയൽ ചാരിറ്റബിൾ സൊസൈറ്റിയുടെയും വിവിധ സ്ഥാപനങ്ങളുടെയും സഹകരണത്തോടെ സ്കൂൾ വിദ്യാർഥികൾക്കായ് പഠനോപകരണങ്ങളും ആരക്കുന്നം ടോക്ക് എച്ച് എൻജിനീയറിങ് കോളി​െൻറ സഹകരണത്തോടെ പ്ലസ് ടു വിദ്യാർഥികൾക്ക് സൈൻറിഫിക് കാൽക്കുലേറ്ററുകളും വിതരണം ചെയ്തു. നൂറ്റിഎൺപതോളം വിദ്യാർഥികൾ പദ്ധതിയുടെ ഗുണഭോക്താക്കളായി. അനൂപ് ജേക്കബ് എം.എൽ.എ പദ്ധതി ഉദ്ഘാടനം ചെയ്തു. ഗ്രാമീണ വായനശാല പ്രസിഡൻറ് കെ.പി. അനീഷ് കുമാർ അധ്യക്ഷത വഹിച്ചു. ഗ്രാമീണ വായനശാല അംഗങ്ങളിൽ എസ്.എസ്.എൽ.സി പരീക്ഷയ്ക്ക് എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർഥികൾക്ക് കെ.കെ.എസ്. പണിക്കർ മെമ്മോറിയൽ അവാർഡുകൾ തിരുമാറാടി ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് ഒ.എൻ. വിജയൻ വിതരണം ചെയ്തു. അവധിക്കാല വായനക്കുറിപ്പ് മത്സരത്തിലെ വിജയി ദേവിപ്രിയ സുരേഷിന് തിരുമാറാടി ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്്്റ്റാൻഡിങ്ങ് കമ്മിറ്റി ഏർപ്പെടുത്തിയ കാഷ് അവാർഡ് എം.എൽ.എ വിതരണം ചെയ്തു. ഗ്രാമീണ വായനശാല സ്ഥാപക നേതാവ് കെ.ആർ. നാരായണൻ നമ്പൂതിരിപ്പാടി​െൻറ സ്മരണക്കായി കുടുംബാംഗങ്ങൾ വായനശാലക്ക് നൽകിയ പുസ്തകങ്ങൾ താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി കെ.എം. ഗോപി ഏറ്റുവാങ്ങി. ലൈബ്രറി നേതൃസമിതി പ്രസിഡൻറ് അനിൽ ചെറിയാൻ, വായനശാല സെക്രട്ടറി വർഗീസ് മാണി, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സാജു ജോൺ, കെ.ആർ. പ്രകാശൻ, സ്മിത ബൈജു, ടോക്ക് എച്ച് കമ്പ്യൂട്ടർ സയൻസ് വിഭാഗം മേധാവി ശ്രീല ശ്രീധർ, വി.കെ. ശശിധരൻ, സുനിൽ കള്ളാട്ടുകുഴി, കെ.ആർ. രാമൻ നമ്പൂതിരിപ്പാട്, എൽദോസ് ജോൺ എന്നിവർ സംസാരിച്ചു. ഹരീഷ് ആർ. നമ്പൂതിരിപ്പാട്, എം.എൻ. മനോജ് കുമാർ, സി.സി. ശിവൻകുട്ടി, പി.കെ. പ്രസാദ്, ബീന ജോസ്, എസ്. സതീഷ് കുമാർ, ജെൻസി ജോസ് എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.