മൂവാറ്റുപുഴ: ഇടിമിന്നലിൽ വീട് ഭാഗികമായി തകർന്നു. പായിപ്ര മെട്രോള ഇരുമ്പ് കമ്പനിക്ക് സമീപം വാടകവീട്ടിൽ താമസിക്കുന്ന മയിലുങ്കൽ സി.കെ. പൗലോസിെൻറ വീടാണ് ശനിയാഴ്ച വൈകീട്ടുണ്ടായ ഇടിമിന്നലിൽ തകർന്നത്. പൗലോസും ഭാര്യയും വീട്ടിൽ ഉണ്ടായിരുന്നെങ്കിലും പരിക്കേൽക്കാതെ രക്ഷപ്പെട്ടു. വീട്ടിലുണ്ടായിരുന്ന ഇലക്ട്രോണിക്സ് ഉപകരണങ്ങൾ പൂർണമായി തകർന്നു. മീറ്റർ, മെയിൻ സ്വിച്ച് എന്നിവയും കത്തിനശിച്ചു. ഇരുമ്പ് അലമാരയും തകർന്നു. ഏകദേശം 50,000 രൂപയുടെ നഷ്ടം വന്നതായി പൗലോസ് പറഞ്ഞു. റബർ ടാപ്പിങ് തൊഴിലാളിയായ പൗലോസ് സ്വന്തമായി വീട് ഇല്ലാത്തയാളാണ്. മരം വീണ് പശുവും കിടാവും ചത്തു മൂവാറ്റുപുഴ: ശനിയാഴ്ച വൈകീട്ടുണ്ടായ കനത്ത കാറ്റിലും മഴയിലും തൊഴുത്തിന് മുകളിൽ മരം വീണ് പശുവും കിടാവും ചത്തു. വെള്ളൂർക്കുന്നം ആനാച്ചാലിൽ പെയിൻതിട്ട വീട്ടിൽ ഉഷയുടെ പശുവും കിടാവുമാണ് ചത്തത്. തേക്ക് കടപുഴകി തൊഴുത്തിന് മുകളിൽ വീണ് തൊഴുത്ത് തകർത്ത് മരം പശുവിെൻറയും കിടാവിെൻറയും ശരീരത്തിൽ വീഴുകയായിരുന്നു. ഉടൻ ഫയർ ഫോഴ്സ് സംഘത്തെ വിളിച്ചുവരുത്തി മരം മുറിച്ചുനീക്കി പശുവിെനയും കിടാവിെനയും പുറത്തെടുത്തു. വെറ്ററിനറി ഡോക്ടർ സ്ഥലത്തെത്തിയെങ്കിലും പരിക്ക് ഗുരുതരമായതിനാൽ പശുവും കിടാവും ചത്തിരുന്നു. എച്ച്.എഫ് ഇനത്തിൽെപട്ട പശുവിന് മൂന്ന് വയസ്സും കിടാവിന് മൂന്നുമാസവും പ്രായമുണ്ട്. ആറ് ലിറ്റർ പാൽ കറവയുള്ള പശുവാണ് ചത്തത്. ഇതുകൂടാതെ രണ്ട് പശുവും കിടാക്കളും തൊഴുത്തിൽ ഉണ്ടായിരുന്നെങ്കിലും പരിക്കേൽക്കാതെ രക്ഷപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.