മൂവാറ്റുപുഴ: പായിപ്ര എ.എം. ഇബ്രാഹിം സാഹിബ് പബ്ലിക് െലെബ്രറിയുടെ ആഭിമുഖ്യത്തിൽ നടത്തിയ ലൈബ്രറി കൗൺസിൽ താലൂക്ക് സെക്രട്ടറി കെ.എം. ഗോപി ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡൻറ് എം.കെ. ജോർജ് അധ്യക്ഷത വഹിച്ചു. ലൈബ്രറി കൗൺസിൽ ജോയൻറ് സെക്രട്ടറി സി.കെ. ഉണ്ണി, എം.എസ്. ശ്രീധരൻ എന്നിവർ സംസാരിച്ചു. കഥരചന, കവിതരചന, ചിത്രരചന, നാടൻപാട്ട്, പ്രസംഗം വിഷയങ്ങളിൽ കവി കുമാർ കെ. മുടവൂർ, ചിത്രകാരൻ വി.സി. വാസുദേവൻ എന്നിവർ ക്ലാെസടുത്തു. കുട്ടികൾ തയാറാക്കിയ കവിതകൾ, കഥകൾ, നാടൻപാട്ടുകൾ എന്നിവ അവതരിപ്പിച്ചു. പൊതുവിഷയങ്ങളെ അടിസ്ഥാനപ്പെടുത്തി ചിത്രരചന നടത്തി. സമാപന സമ്മേളനത്തിൽ മികവ് തെളിയിച്ചവർക്ക് സമ്മാനം നൽകി. ഇ.എ. ബഷീർ നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.