മൂവാറ്റുപുഴ: കഞ്ചാവുമായി കല്ലൂർക്കാട് കലൂരിൽ രണ്ടുപേർ എക്സൈസ് പിടിയിലായി. മൂവാറ്റുപുഴ മടക്കത്താനം കാപ്പ് കരയിൽ വെട്ടിക്കാട്ടിൽ ലാലു ബാബു, തൊടുപുഴ വെങ്ങല്ലൂരിൽ താമസിക്കുന്ന മുണ്ടക്കൽ വിഷ്ണു മധുസൂദനൻ നായർ എന്നിവരാണ് പിടിയിലായത്. മൂവാറ്റുപുഴ േറഞ്ച് എക്സൈസ് ഇൻസ്പെക്ടർ കെ.എ. ഫൈസലിെൻറ നേതൃത്വത്തിെല എക്സൈസ് സംഘവും എക്സൈസ് ഡെപ്യൂട്ടി കമീഷണറുടെ ഷാഡോ എക്സൈസ് ടീമും സംയുക്തമായി നടത്തിയ പരിശോധനയിലാണ് പ്രതികളെ പിടിക്കാനായത്. രഹസ്യവിവരത്തിെൻറ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് പ്രതികൾ വലയിലായത്. വിദ്യാര്‍ഥികൾക്കിടയിലും യുവാക്കൾക്കിടയിലും വിതരണം നടത്താൻ കൊണ്ടുവന്ന കഞ്ചാവാണ് പിടിച്ചെടുത്തത്. സ്ഥിരമായി കഞ്ചാവ് കടത്തുന്ന സംഘത്തിലെ കണ്ണികളാണ് ഇവർ. കഞ്ചാവ് കടത്തുമായി ബന്ധപ്പെട്ട പല വിവരങ്ങളും പിടിയിലായവരിൽനിന്ന് ലഭിച്ചതായി ഉദ്യോഗസ്ഥർ അറിയിച്ചു. മൂവാറ്റുപുഴ, വാഴക്കുളം, തൊടുപുഴ മേഖലകളിെല വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാർഥികൾക്ക് കഞ്ചാവും മയക്കുമരുന്ന് ഇനത്തിൽപെട്ട ഗുളികകളും എത്തിച്ചുകൊടുത്തിരുന്ന ഇവരുടെ സംഘത്തിൽ ഉൾപ്പെട്ടവരെ മുമ്പ് മൂവാറ്റുപുഴ േറഞ്ച് എക്സൈസ് സംഘവും ഷാഡോ എക്സൈസ് ടീമും പിടികൂടിയിരുന്നു. മൂവാറ്റുപുഴ മേഖലയിൽ കഞ്ചാവും മയക്കുമരുന്നുകളുമായി ഇരുപതോളം പ്രതികളും കഞ്ചാവ് കടത്തിക്കൊണ്ടുവന്ന രണ്ട് കാറും മൂന്ന് ബൈക്കും അടുത്തിടെ പിടിയിലായിട്ടുണ്ട്. പ്രതികളെ കോടതിയിൽ ഹാജരാക്കി. ഷാഡോ എക്സൈസ് ടീം അംഗങ്ങളായ പി.ബി. ലിബു, പി.ബി. മാഹിൻ, അസിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്ടർ ടി.ഡി. സജീവൻ, സി.വി. നന്ദകുമാർ പ്രിവൻറിവ് ഓഫിസർ എൻ.എ. മനോജ്, സിവിൽ എക്സൈസ് ഓഫിസർമാരായ പി.എം. കബീർ, വി. ഉന്മേഷ്, പി.ഇ. ബഷീർ, പി.എം. ഇബ്രാഹിം റാവുത്തർ എന്നിവരായിരുന്നു പരിശോധനസംഘത്തിൽ ഉണ്ടായിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.