കാലടി: ശ്രീമൂലനഗരം ശ്രീഭൂതപുരം കിഴക്കേ ജങ്ഷനിൽ പട്ടാപ്പകൽ വടിവാൾ ആക്രമണത്തിൽ യുവാവിന് ഗുരുതര പരിക്ക്. ഞായറാഴ്ച വൈകീട്ട് നാലരക്കാണ് സംഭവം. ശ്രീഭൂതപരം ഇരിങ്ങാല തലത്ത് കുറുമ്പെൻറ മകൻ രതീഷനെ (35) തലക്ക് വെട്ടേറ്റ് ആലുവ രാജഗിരി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചേർത്തല സ്വദേശി വിനീഷ്, ശ്രീമൂലനഗരം സ്വദേശികളായ ജയൻ, മനോജ് എന്നിവരാണ് ആക്രമണം നടത്തിയതെന്ന് െപാലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.