ശ്രീജിത്തിനെ കൊന്നത് എന്തിനാണെന്നതി​െൻറ ഉത്തരം ഉടൻ ലഭിക്കും -ഉമ്മൻ ചാണ്ടി

ചെങ്ങന്നൂർ: നിരപരാധിയായ ശ്രീജിത്തിനെ പൊലീസ് മർദിച്ച് കൊന്നത് എന്തിനാണ് എന്ന ചോദ്യത്തിന് ഉത്തരം അടുത്ത ദിവസങ്ങളിൽ കേരളത്തിന് ലഭിക്കുമെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. ചെങ്ങന്നൂരിലെ തെരഞ്ഞെടുപ്പ് പ്രചാരണാർഥം മുളക്കുഴയിൽ നടന്ന കുടുംബസംഗമം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വരാപ്പുഴയിലെ ശ്രീജിത്തി​െൻറ മരണത്തിന് ഉത്തരവാദികളായ എസ്.ഐ, സി.ഐ, എസ്.പി എന്നിവർക്ക് പിന്നാലെ സി.പി.എം നേതാക്കളിലേക്ക് അന്വേഷണം നീളുകയാണ്. ലോകത്ത് ഏറ്റവും കൂടുതൽ ഇന്ധന വിലയുള്ളത് ഇന്ത്യയിലാണ്. കേന്ദ്ര-സംസ്ഥാന സർക്കാറുകൾ പിരിച്ചെടുക്കുന്ന നികുതിയാണ് ഇത്രയും വില കൂടാൻ കാരണം. യു.ഡി.എഫ് സ്ഥാനാർഥി ഡി. വിജയകുമാർ ചെങ്ങന്നൂരിൽനിന്നും വിജയിക്കുമ്പോൾ 2019ലെ ലോക്സഭ തെരഞ്ഞെടുപ്പ് നേരിടാൻ കൂടുതൽ ആവേശമാകും. മാതൃക പൊതുപ്രവർത്തകനായ വിജയകുമാർ എം.എൽ.എ ആയാൽ ചെങ്ങന്നൂർകാർക്ക് ദുഃഖിക്കേണ്ടി വരില്ലെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.