ചെങ്ങന്നൂർ: ഫാഷിസം കടൽപോലെ കരയെ വിഴുങ്ങുന്ന കാലത്ത് അതിനെതിരെ ശക്തമായ സന്ദേശം നൽകുകയാണ് കേരള ജനകീയ കലാസമിതിയുടെ സ്വതന്ത്ര രംഗാവിഷ്‌കാരം 'അവർ നിങ്ങളെ തേടിവരും'. എൽ.ഡി.എഫ് സ്ഥാനാർഥി സജി ചെറിയാെൻറ പ്രചാരണാർഥം കവലകൾ തോറും ഇത് അവതരിപ്പിക്കുന്നു. കശ്മീരിലെ കഠ്‌വമാണ് ഇതിവൃത്തം. പെൺബാല്യത്തിന് നീതികൊടുക്കാത്ത രാജ്യം ഭരിക്കുന്നവർ അരികുവത്കരിക്കപ്പെടുന്ന നിസ്വവർഗങ്ങൾക്കുനേരെ നടത്തുന്ന ആക്രമണങ്ങളും ആവിഷ്‌കാരത്തിൽ വിഷയമായി. ജനാധിപത്യ മൂല്യങ്ങൾ കാറ്റിൽ പറത്തുന്ന ഇന്ത്യൻ രാഷ്ട്രീയ സാഹചര്യത്തിൽ നേരിനുവേണ്ടി ഇടതുപക്ഷത്തിന് വോട്ട് ചെയ്തില്ലെങ്കിൽ അവർ നിങ്ങളെ തേടിവരും എന്ന സന്ദേശമാണ് രംഗാവിഷ്‌കാരം നൽകുന്നത്. കവി സച്ചിദാനന്ദെൻറ ബാബയ്‌ക്കൊരു കത്ത് എന്ന കവിതയുടെ സ്വതന്ത്ര ദൃശ്യാവിഷ്‌കാരമാണിത്. എൻ.എസ്. താര, ബിച്ചൂസ് ചിലങ്ക, പി. കൃഷ്ണപ്രിയ, പൊന്നു കെ. സരോജം, വധു ബി. നാരായണൻ, ഇ.ടി. താരിത, അതുൽദാസ്, ശിവകുമാർ തായങ്കരി, ടി.എസ്. ആദിത്യൻ, ആര്യ ശ്രീകണ്ഠൻ, അഭിനവ് ഗിരീഷ്, സി.പി. അനൂപ്, അരുൺ ഇ. ഫ്രാൻസിസ്, വിഷ്ണു സനൽകുമാർ എന്നിവരാണ് അഭിനേതാക്കൾ. ബിജു നാരായണനാണ് ഏകോപനം. ബഷീർ മണക്കാട് (അരങ്ങുഭാഷ), ജി. പാർവണ (കവിത, ആലാപനം), ബിച്ചൂസ്, സുനിൽ നാഗമ്പടം (സാങ്കേതിക നിർവഹണം), നൂപുര (സ്റ്റുഡിയോ), റോബിൻ സേവ്യർ (സംഗീതം), ആര്യ താര (വസ്ത്രാലങ്കാരം) എന്നിവർ അണിയറയിൽ. കുടുംബ യോഗങ്ങളിൽ ആവേശമായി ചെന്നിത്തലയും ഉമ്മൻ ചാണ്ടിയും ചെങ്ങന്നൂർ: ഉപതെരഞ്ഞെടുപ്പിൽ കുടുംബ സംഗമങ്ങളിൽ പ്രവർത്തകർക്ക് ആവേശം വിതച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും. ജനകീയ വിഷയങ്ങളും കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ ദുർഭരണവും വിലയിരുത്തിയാണ് ജനങ്ങളോട് രണ്ട് നേതാക്കളും സംവദിച്ചത്. പൊതുജനത്തിന് സംരക്ഷണം നൽകേണ്ട പൊലീസ് ജനങ്ങളുടെ പേടിസ്വപ്നമായി മാറിക്കഴിഞ്ഞു. പൊലീസ് സ്റ്റേഷന് മുന്നിൽ കൂടി നടന്നുപോകാൻ പോലും ഭയപ്പെടേണ്ട അവസ്ഥയാണ് കേരളത്തിലെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. കൊലപാതക രാഷ്ട്രീയത്തിന് അന്ത്യം കുറിക്കുന്ന ജനവിധിയാണ് ചെങ്ങന്നൂരിൽ ഉണ്ടാകേണ്ടതെന്ന് ഉമ്മൻ ചാണ്ടി പറഞ്ഞു. മുളക്കുഴ, നോർത് ചെങ്ങന്നൂർ, പുലിയൂർ, തിരുവൻവണ്ടൂർ എന്നിവിടങ്ങളിൽ ഉമ്മൻ ചാണ്ടിയും വെൺമണി, ചെങ്ങന്നൂർ, ബുധനൂർ, മാന്നാർ ഈസ്റ്റ്, ചെറിയനാട് എന്നിവിടങ്ങളിൽ രമേശ് ചെന്നിത്തലയും കുടുംബസംഗമങ്ങളിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.