ഡിവൈ.എസ്​.പിയുടെ വെളിപ്പെടുത്തല്‍ സി.ബി.ഐ അന്വേഷിക്കണം ^പി.കെ. കൃഷ്ണദാസ്

ഡിവൈ.എസ്.പിയുടെ വെളിപ്പെടുത്തല്‍ സി.ബി.ഐ അന്വേഷിക്കണം -പി.കെ. കൃഷ്ണദാസ് ചെങ്ങന്നൂർ: ഫസൽ വധക്കേസ് സംബന്ധിച്ച് ആദ്യ അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈ.എസ്.പി രാധാകൃഷ്ണ​െൻറ വെളിപ്പെടുത്തലില്‍ സി.ബി.ഐ അന്വേഷണം വേണമെന്ന് ബി.ജെ.പി ദേശീയ സമിതി അംഗം പി.കെ. കൃഷ്ണദാസ്. ഫസലി​െൻറ കൊലക്കുറ്റം ആർ.എസ്.എസി​െൻറ തലയില്‍ കെട്ടിവെക്കാന്‍ ശ്രമിച്ച സി.പി.എമ്മി​െൻറ മുഖംമൂടി പിച്ചിച്ചീന്തപ്പെട്ടിരിക്കുന്നു. പ്രതികള്‍ സി.പി.എമ്മുകാരാണെന്ന് തിരിച്ചറിയുമെന്ന ഘട്ടമെത്തിയപ്പോഴാണ് കോടിയേരി ബാലകൃഷ്ണന്‍ ആഭ്യന്തരമന്ത്രിയായിരിക്കെ അന്വേഷണം നിർത്താന്‍ തീരുമാനിച്ചതെന്നാണ് രാധാകൃഷ്ണ​െൻറ വെളിപ്പെടുത്തല്‍. കേസില്‍ നിര്‍ണായക മൊഴി നല്‍കിയ രണ്ട് സാക്ഷികളുടെ ദുരൂഹ മരണവും ഡിവൈ.എസ്.പി രാധാകൃഷ്ണന് നേരെയുണ്ടായ വധശ്രമവും അന്വേഷണ വിധേയമാക്കണമെന്ന് കൃഷ്ണദാസ് ആവശ്യപ്പെട്ടു. തന്നെ വധിക്കാന്‍ ശ്രമിച്ചത് സി.പി.എമ്മും ഒരുവിഭാഗം പൊലീസുകാരുമാണെന്ന രാധാകൃഷ്ണ​െൻറ വെളിപ്പെടുത്തല്‍ ഞെട്ടിക്കുന്നതാെണന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.