അംഗപരിമിതനെ മർദിച്ച സംഭവം അന്വേഷിക്കണം -മനുഷ്യാവകാശ കമീഷൻ കൊച്ചി: പറവൂർ മൂത്തകുന്നത്ത് ബിവറേജസ് കോർപറേഷെൻറ ഒൗട്ട്ലറ്റിന് മുന്നിൽ സമാധാനപരമായി ഒറ്റയാൾ സമരം നടത്തിയിരുന്ന അംഗപരിമിതനെ സ്റ്റുഡൻറ് പൊലീസ് കാഡറ്റായ മകെൻറ മുന്നിലിട്ട് പൊലീസ് മർദിക്കുന്ന വിഡിയോയുടെ പശ്ചാത്തലത്തിൽ സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ മനുഷ്യാവകാശ കമീഷൻ ഉത്തരവ്. സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന വിഡിയോ ദൃശ്യങ്ങൾക്ക് പിന്നിലുള്ള യാഥാർഥ്യം ഡിവൈ.എസ്.പി റാങ്കിൽ കുറയാത്ത പൊലീസ് ഉദ്യോഗസ്ഥൻ അന്വേഷിക്കണമെന്ന് കമീഷൻ ആക്ടിങ് അധ്യക്ഷൻ പി. മോഹനദാസ് ആവശ്യപ്പെട്ടു. എറണാകുളം ജില്ല പൊലീസ് മേധാവിക്കാണ് ഉത്തരവ് നൽകിയത്. ഒരുമാസത്തിനകം റിപ്പോർട്ട് സമർപ്പിക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.