കൊച്ചി: ആലുവ പെട്രോൾ പമ്പ് കവർച്ചക്കേസിലെ പ്രതികൾ മോഷണക്കേസിൽ പിടിയിലായി. ആലുവ ചൂർണിക്കര സ്വദേശികളായ കളപ്പുരക്കൽ വീട്ടിൽ മിഷേൽ (19), ഓടശ്ശേരി വീട്ടിൽ എബിൻ (18) എന്നിവരാണ് നോർത്ത് പൊലീസിെൻറ പിടിയിലായത്. കതൃക്കടവിെല സ്ഥാപനത്തിൽനിന്ന് പതിവായി വൈബ്രേറ്റർ മോഷണം പോയതിനെത്തുടർന്ന് ഉടമ ജോജോ നോർത്ത് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. കേസെടുത്ത് അന്വേഷിക്കുന്നതിനിടെയാണ് പ്രതികൾ പിടിയിലായത്. മൂന്ന് വൈബ്രേറ്റർ മോഷ്ടിച്ചുവിറ്റതായി ഇവർ സമ്മതിക്കുകയും തുടർന്ന് പൊലീസ് ഇവ കണ്ടെടുക്കുകയും ചെയ്തു. കോൺക്രീറ്റ് ചെയ്യാൻ ഉപയോഗിക്കുന്ന വൈബ്രേറ്ററിന് 15,000 രൂപ വിലയുണ്ട്. ഇത് 600 രൂപക്കാണ് പ്രതികൾ വിറ്റത്. കഴിഞ്ഞ ജൂലൈയിൽ പാലക്കാട് വടക്കാഞ്ചേരിയിലെ പെട്രോൾ പമ്പിലും ആഗസ്റ്റിൽ ആലുവ അമ്പാട്ടുകാവിലെ പെട്രോൾ പമ്പിലും മംഗലാപുരത്ത് രണ്ട് പെട്രോൾ പമ്പിലും മോഷണം നടത്തിയത് തങ്ങൾ ഉൾപ്പെട്ട സംഘമാണെന്ന് പ്രതികൾ ചോദ്യം ചെയ്യലിൽ സമ്മതിച്ചു. കോടതിയിൽ ഹാജരാക്കിയ ഇവരെ റിമാൻഡ് ചെയ്തു. വാക്-ഇൻ ഇൻറർവ്യൂ കൊച്ചി: ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ അറ്റ്മോസ്ഫറിക് സയൻസസ് വകുപ്പിൽ ഐ.എസ്.ആർ.ഒ സ്പോൺസർ ചെയ്യുന്ന കാലവർഷവുമായി ബന്ധപ്പെട്ട േപ്രാജക്ടിൽ അസിസ്റ്റൻറിെൻറ ഒഴിവിലേക്ക് വാക്-ഇൻ ഇൻറർവ്യൂ നടത്തുന്നു. ഫെല്ലോഷിപ് തുക 25,000 രൂപ +(16 ശതമാനം എച്ച്.ആർ.എ), രണ്ടു വർഷമാണ് കാലാവധി. െമറ്റീരിയോളജിയിലോ ഫിസിക്സിലോ ബിരുദാനന്തര ബിരുദവും നെറ്റ് യോഗ്യതയും ഉള്ളവർക്കും അറ്റ്മോസ്ഫറിക് സയൻസിൽ എം.ടെക് യോഗ്യതയുള്ളവർക്കും അപേക്ഷിക്കാം. ബയോഡാറ്റയും മറ്റു സർട്ടിഫിക്കറ്റുകളുമായി ഇൗ മാസം 16ന് രാവിലെ 10.30ന് കൊച്ചി സർവകലാശാലയുടെ ലേക് സൈഡ് കാമ്പസിെല സ്കൂൾ ഓഫ് മറൈൻ സയൻസസിലെ അറ്റ്മോസ്ഫറിക് സയൻസസ് വകുപ്പ് ഓഫിസിൽ നേരിട്ട് ഹാജരാകണം. ഫോൺ: 7878320842. െഗസ്റ്റ് അധ്യാപക ഒഴിവ് കൊച്ചി: തേവര എസ്.എച്ച് കോളജിൽ ഇംഗ്ലീഷ്, ഇക്കണോമിക്സ്, കോമേഴ്സ്, മാത്സ്, സ്റ്റാറ്റിസ്റ്റിക്സ്, ബോട്ടണി, ഫിസിക്സ്, കെമിസ്ട്രി, സംസ്കൃതം എന്നീ എയിഡഡ് വിഭാഗങ്ങളിലും കോമേഴ്സ്, ബി.സി.എ, ബി.എസ്സി, കമ്പ്യൂട്ടർ ആപ്ലിക്കേഷൻ, അക്വകൾചർ എന്നീ അൺ എയിഡഡ് വിഭാഗങ്ങളിലും െഗസ്റ്റ് അധ്യാപകരുടെ ഒഴിവുണ്ട്. നിശ്ചത യോഗ്യയുള്ളവർ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം 24ന് രാവിലെ 10ന് ഇൻറർവ്യൂവിന് ഹാജരാകണം. എയിഡഡ് വിഭാഗത്തിൽ അപേക്ഷിക്കുന്ന ഉദ്യോഗാർഥികൾ എറണാകുളം ഡെപ്യൂട്ടി വിദ്യാഭ്യാസ ഡയറക്ടറുടെ ഒാഫിസിൽ െഗസ്റ്റ് അധ്യാപക പാനലിൽ പേര് ചേർത്തവരാകണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.