പൊലീസിലെ രാഷ്​ട്രീയവത്​കരണം ഗുരുതരമെന്ന് ഉമ്മന്‍ ചാണ്ടി

കൊച്ചി: പൊലീസ് സേനയുടെ നീതിനിര്‍വഹണത്തിലും അച്ചടക്കത്തിലും വെള്ളംചേര്‍ക്കുന്ന നടപടി ശരിയല്ലെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ഭരണമുന്നണിക്ക് അനുകൂലമായി സേനക്കുള്ളിൽ നിയമവിരുദ്ധപ്രവൃത്തികളും അച്ചടക്കലംഘനവും പെരുകുന്ന സാഹചര്യം അതിഗുരുതരമാണെന്നും അദ്ദേഹം കൊച്ചിയില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. പൊലീസിെന രാഷ്ട്രീയവത്കരിക്കുന്നത് ശരിയല്ല. കോട്ടയത്ത് പൊലീസ് അസോസിയേഷന്‍ സമ്മേളനത്തില്‍ ചുവപ്പ് ഷര്‍ട്ട് ധരിച്ച് പൊലീസുകാര്‍ എത്തിയതും രക്തസാക്ഷിമണ്ഡപം ഉണ്ടാക്കി പുഷ്പാര്‍ച്ചന നടത്തിയതും ദൂരവ്യാപക വിപത്തുകൾ ക്ഷണിച്ചുവരുത്തുമെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.