കൊച്ചി വിമാനത്താവളത്തിൽ മാത്രം 86 കോടിയുടേത് പിടികൂടി നെടുമ്പാശ്ശേരി: കഴിഞ്ഞ വർഷം രാജ്യത്ത് വിവിധ ഏജൻസികൾ പിടിച്ചെടുത്തത് 3,52,379 കിലോ മയക്കുമരുന്ന്. ഇതിൽ 40,113 കിലോയും കഞ്ചാവാണ്. 2551 കിേലാ ഒപ്പിയം, 2146 കിലോ ഹെറോയിൻ എന്നിവ പിടിച്ചെടുത്തവയിൽ ഉൾപ്പെടുന്നതായി കേന്ദ്ര നാർകോട്ടിക് കൺേട്രാൾ ബ്യൂറോയുടെ കണക്കുകൾ വെളിപ്പെടുത്തുന്നു. മുംബൈ, അഹ്മദാബാദ്, ഗോവ, ബംഗളൂരു, ഹൈദരാബാദ്, ചെന്നൈ, മധുര, കൊച്ചി വിമാനത്താവളങ്ങൾ വഴിയാണ് മയക്കുമരുന്ന് അധികവും ഇന്ത്യയിൽ എത്തുന്നത്. കൊച്ചിയിലേക്ക് വിമാനമാർഗം എത്തുന്നത് കൂടുതലും കൊക്കെയ്നാണ്. ബ്രസീലിലാണ് കൊക്കെയ്ൻ വൻ തോതിൽ ഉൽപാദിപ്പിക്കുന്നത്. കേരളത്തിൽനിന്ന് കൂടുതലായി വിദേശത്തേക്ക് കടത്തുന്നത് ഹെറോയിനാണ്. ആൽഫ്രസോളാം, ക്ലോണാസെപം, ലോറാസെപം, ബ്യൂട്ടൽബിറ്റർ, സോൾപിഡംടാർേട്രറ്റ്, കോറക്സ്സിപ് തുടങ്ങിയ മയക്കുമരുന്നുകളും ഇപ്പോൾ കേരളത്തിൽ സുലഭമായി എത്തുന്നുണ്ട്. ഒരുവർഷത്തിനിടെ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ മാത്രം വിവിധ ഏജൻസികൾ പിടിച്ചെടുത്തത് 86 കോടിയിലേറെ രൂപയുടെ മയക്കുമരുന്നാണ്. അതേസമയം, നെടുമ്പാശ്ശേരി വിമാനത്താവളത്തിലെ കസ്റ്റംസ് വിഭാഗം മയക്കുമരുന്ന് കണ്ടെത്തുന്നതിൽ വൻ പരാജയമാണെന്ന് ആക്ഷേപമുണ്ട്. വിദേശികളുൾപ്പെടെ മയക്കുമരുന്ന് കടത്തുന്ന സംഭവങ്ങൾ ആവർത്തിച്ചിട്ടും ഇത്തരം ഒരുകേസും പിടികൂടാൻ കസ്റ്റംസിന് കഴിയാതെപോവുകയായിരുന്നു. കസ്റ്റംസ് ഇൻറലിജൻസ് വിഭാഗവും ഇക്കാര്യത്തിൽ തികഞ്ഞ പരാജയമാണ്. അംഗബലമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കസ്റ്റംസുകാർ മയക്കുമരുന്ന് വേട്ടയിൽ വേണ്ടത്ര താൽപര്യം കാണിക്കാത്തതെന്നാണ് പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.