അമ്പലപ്പുഴ: ഒരു മാസം മുമ്പ് പുന്നപ്രയിൽനിന്ന് കാണാതായ യുവതിയെയും മകളെയും കണ്ടെത്തി. പുന്നപ്ര തെക്ക് പഞ്ചായത്ത് ഏഴാം വാർഡ് വലിയാറ വീട്ടിൽ മഞ്ചേഷിെൻറ ഭാര്യ പ്രിയമോൾ, മകൾ മൂന്ന് വയസ്സുകാരി ഹിത ഗൗരി എന്നിവരെയാണ് ചൊവ്വാഴ്ച കണ്ടെത്തിയത്. കഴിഞ്ഞ 11നാണ് ഇരുവരെയും കാണാതായത്. ഇതിനുശേഷം മഞ്ചേഷ് നൽകിയ പരാതിയിൽ പുന്നപ്ര പൊലീസ് വ്യാപക അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല. ഇതിനിെട, അന്വേഷണം ശക്തമാക്കാൻ ജില്ല െപാലീസ് ചീഫിെൻറ നിർദേശപ്രകാരം ഡിവൈ.എസ്.പി. പി.വി. ബേബിയുടെ നേതൃത്വത്തിൽ അമ്പലപ്പുഴ സി.ഐ, അമ്പലപ്പുഴ, പുന്നപ്ര എസ്.ഐമാർ എന്നിവരടങ്ങുന്ന പ്രത്യേക സംഘത്തെയും നിയോഗിച്ചിരുന്നു. ഈ അന്വേഷണം നടക്കുന്നതിനിടെയാണ് കഴിഞ്ഞദിവസം പ്രിയമോൾ മഞ്ചേഷിനെ ഫോൺ ചെയ്തത്. താൻ ചങ്ങനാശ്ശേരിയിൽ ഒരു വീട്ടിൽ ഹോംനഴ്സായി ജോലി ചെയ്യുകയാണെന്നും അടുത്തദിവസം നാട്ടിലെത്താമെന്നും പറഞ്ഞു. ഇതിെൻറ അടിസ്ഥാനത്തിൽ ചൊവ്വാഴ്ച രാവിലെ യുവതിയും കുട്ടിയും തകഴിയിലെത്തുകയായിരുന്നു. ഇവിടെനിന്ന് സ്റ്റേഷനിലെത്തിച്ച യുവതിയിൽനിന്ന് പൊലീസ് മൊഴിയെടുത്തു. കുടുംബപരമായ ചില വിഷയങ്ങൾകൊണ്ടാണ് കുട്ടിയുമായി പോയതെന്ന് യുവതി പൊലീസിനോട് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ യുവതിയെ പിന്നീട് ഭർത്താവിനൊപ്പം വിട്ടയച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.