ചർച്ച പരാജയപ്പെട്ടു; ഹൗസ്ബോട്ട് ജീവനക്കാർ 10 മുതൽ സമരത്തിൽ

ആലപ്പുഴ: ജീവനക്കാരുടെ സേവന വേതന വ്യവസ്ഥകൾ പുതുക്കണമെന്നാവശ്യപ്പെട്ട് കേരള ഹൗസ്ബോട്ട് ആൻഡ് റിസോർട്ട് വർക്കേഴ്സ് യൂനിയനും (സി.ഐ.ടി.യു) ഹൗസ്ബോട്ട് ഉടമകളും തമ്മിൽ കലക്ടർ ടി.വി. അനുപമയുടെ മധ്യസ്ഥതയിൽ നടത്തിയ ചർച്ച പരാജയപ്പെട്ടു. തുടർന്ന് ഇൗ മാസം 10 മുതൽ അനിശ്ചിതകാല സമരത്തിന് ആഹ്വാനം ചെയ്തു. നിലവിലെ സേവന വേതന വ്യവസ്ഥകളുടെ കരാർ മാർച്ച് 31ന് അവസാനിച്ചിരുന്നു. ജീവനക്കാരുടെ കൂലി 600 രൂപയായും ബാറ്റ 25 ശതമാനമായും വർധിപ്പിക്കണമെന്നാണ് യൂനിയ​െൻറ ആവശ്യം. ഇത് അംഗീകരിക്കാൻ കഴിയില്ലെന്ന് ഹൗസ്ബോട്ട് ഉടമകളുടെ സംഘടനകൾ പറയുന്നു. തുടർന്ന് അഞ്ചിന് സൂചന പണിമുടക്ക് നടത്താൻ നിശ്ചയിച്ചിരുന്നു. എന്നാൽ, കലക്ടർ ടി.വി. അനുപമയുടെ അഭ്യർഥന മാനിച്ച് ഇവർ പിന്മാറിയിരുന്നു. അതിനുശേഷം ചൊവ്വാഴ്ച വീണ്ടും ചർച്ച നടത്തുകയായിരുന്നു. യൂനിയ​െൻറ ആവശ്യം അംഗീകരിക്കാനാവില്ലെന്ന് ഉടമകൾ ഉറച്ചുപറഞ്ഞതോടെയാണ് ചർച്ച അലസാൻ ഇടയായത്. പണിമുടക്ക് പ്രധാനമായും ആലപ്പുഴ, കോട്ടയം, കൊല്ലം ജില്ലകളെയാണ് ബാധിക്കുന്നത്. ചർച്ചയിൽ യൂനിയൻ സംസ്ഥാന പ്രസിഡൻറ് സി.കെ. സദാശിവൻ, ജനറൽ സെക്രട്ടറി പി.കെ. സജീവ് കുമാർ, വിവിധ ഹൗസ്ബോട്ട് ഓണേഴ്സ് അസോസിയേഷൻ ഭാരവാഹികൾ, ഡി.ടി.പി.സി പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.