വഖഫ് സ്വത്തുക്കൾ കാര്യക്ഷമമായി ഉപയോഗപ്പെടുത്തണം ^റശീദലി തങ്ങൾ

വഖഫ് സ്വത്തുക്കൾ കാര്യക്ഷമമായി ഉപയോഗപ്പെടുത്തണം -റശീദലി തങ്ങൾ കൊച്ചി: സമുദായത്തിന് അഭിവൃദ്ധിയും രാജ്യത്തിന് പുരോഗതിയും നൽകുന്നതരത്തിൽ വഖഫ് സ്വത്തുക്കൾ കാര്യക്ഷമമായി ഉപയോഗപ്പെടുത്തണമെന്ന് സംസ്ഥാന വഖഫ് ബോർഡ് ചെയർമാൻ റശീദലി തങ്ങൾ. കേരള സ്റ്റേറ്റ് വഖഫ് േബാർഡി​െൻറ ആഭിമുഖ്യത്തിൽ എറണാകുളത്ത് ചേർന്ന വനിത ശാക്തീകരണ ശിൽപശാല ഉദ്ഘാടനം െചയ്യുകയായിരുന്നു അദ്ദേഹം. മദ്റസകൾ കേന്ദ്രീകരിച്ച് സ്ത്രീകൾക്കായി വിവാഹപൂർവ കൗൺസലിങ് കേന്ദ്രങ്ങൾ പോലുള്ളവ ആവിഷ്കരിച്ച് നടപ്പാക്കണം. ഉത്തരേന്ത്യൻ ചാനൽ ചർച്ചകൾക്കിടയിൽ വന്ന് മുസ്ലിം വനിതകളുടെ വക്താക്കൾ ചമഞ്ഞ് അഭിപ്രായം പറയുന്നവർ നിക്ഷിപ്ത താൽപര്യങ്ങളുടെ വക്താക്കളാണെന്ന് ബോർഡ് അംഗം കൂടിയായ എം.െഎ. ഷാനവാസ് എം.പി പറഞ്ഞു. വഖഫ് േബാർഡി​െൻറ നേതൃത്വത്തിൽ കേരളത്തിലെ മുസ്ലിം വനിതകളെ ശാക്തീകരിക്കുന്നതി​െൻറ ഭാഗമായി വിവിധ പദ്ധതികൾ ആവിഷ്കരിക്കാൻ ശിൽപശാലയിൽ തീരുമാനമായി. കുടുംബശ്രീ മാതൃകയിൽ വനിതാ കൂട്ടായ്മകൾ സംഘടിപ്പിക്കുക, വിദ്യാഭ്യാസപരമായും ഉദ്യോഗപരമായും മുസ്ലിം പെൺകുട്ടികളെ ശാക്തീകരിക്കുന്നതി​െൻറ ഭാഗമായി ഹോസ്റ്റൽ സൗകര്യത്തോടുകൂടിയ പരിശീലന കേന്ദ്രങ്ങൾ ആരംഭിക്കുക തുടങ്ങിയ നിർദേശങ്ങൾ ഉയർന്നു. ബോർഡ് അംഗം എ. സാജിത അധ്യക്ഷത വഹിച്ചു. എം.സി. മായിൻ ഹാജി, എം. ഷറഫുദ്ദീൻ, ഫാത്തിമ റോസ്ന, ചീഫ് എക്സിക്യൂട്ടിവ് ഒാഫിസർ എം.കെ. സാദിഖ്, വനിത േകാർ കമ്മിറ്റി ഉത്തര കേരള കൺവീനർ ഷമീമ ഇസ്ലാഹിയ എന്നിവർ സംസാരിച്ചു. ബോർഡ് അംഗം പി.വി. സൈനുദ്ദീൻ വിഷയാവതരണം നടത്തി. ദക്ഷിണ കേരള കോർ കമ്മിറ്റി ചെയർപേഴ്സനായി ഡോ. ടി.പി. ജമീലയെയും കൺവീനറായി മെഹ്നാസ് അഷ്ഫാക്കിനെയും അംഗങ്ങളായി ഫാത്തിമ ജലീൽ, റംലാ മാഹിൻ, ബീനാ കൊച്ചുബാവ, റസിയ റഹ്മത്ത്, സീമ യഹിയ, എം. നസീം, ഫരീദ അൻസാരി, റഫീഖ ജലാൽ, ജുബൈരിയ ഷുക്കൂർ, പി.എ. റസിയ, ഖുർശിദ് ബീഗം, അഡ്വ. വി.എച്ച്. ജാസ്മിൻ, റസിയ ചാലക്കൽ, ജുബീന കെ. കമാൽ എന്നിവരെയും തെരഞ്ഞെടുത്തു. dp1 സംസ്ഥാന വഖഫ് ബോർഡ് എറണാകുളത്ത് സംഘടിപ്പിച്ച വനിത ശാക്തീകരണ ശിൽപശാല ചെയർമാൻ റശീദലി തങ്ങൾ ഉദ്ഘാടനം ചെയ്യുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.