കളമശ്ശേരി: സീപോർട്ട്-എയർപോർട്ട് റോഡിൽ പാചകവാതക ടാങ്കർ മറിഞ്ഞിടത്ത് രക്ഷാപ്രവർത്തനത്തിെൻറ പേരിൽ ടാങ്കർ ഉടമയിൽനിന്ന് പണം സ്വീകരിച്ചതായ ആരോപണത്തിൽ കളമശ്ശേരി സ്റ്റേഷനിലെ രണ്ട് പൊലീസുകാർക്ക് സസ്പെൻഷൻ. സിവിൽ പൊലീസ് ഓഫിസർമാരായ അരുൺകുമാർ, അനിൽകുമാർ എന്നിവരെയാണ് കളമശ്ശേരി സി.ഐ എസ്. ജയകൃഷ്ണെൻറ അന്വേഷണ റിപ്പോർട്ടിൽ സിറ്റി പൊലീസ് കമീഷണർ എം.പി. ദിനേശ് സസ്‌പെൻഡ് ചെയ്തത്. ഏപ്രിൽ 27ന് രാത്രി 9.30ഒാടെ സീപോർട്ട് റോഡ് കൈപ്പടമുകൾ വളവിന് സമീപത്താണ് റോഡിന് കുറുകെ ടാങ്കർ മറിഞ്ഞത്. പിറ്റേ ദിവസം പുലർച്ച 4.30ഓടെയാണ് ടാങ്കർ ഉയർത്തിയത്. എന്നാൽ, ഇതിന് പിന്നാലെ രക്ഷാപ്രവർത്തനത്തിലുണ്ടായ പൊലീസുകാർ ടാങ്കർ ഉടമയായ സേലം സ്വദേശി ശെന്തിൽകുമാറിൽനിന്ന് പണം സ്വീകരിച്ചതായാണ് ആരോപണം. 25,000 രൂപയാണ് ഇവർ ആവശ്യപ്പെട്ടത്. അവസാനം 10,000 രൂപ നൽകുകയായിരുന്നുവത്രെ. സംഭവം പൊതുപ്രവർത്തകർ അറിഞ്ഞതിനെത്തുടർന്ന് അവർ ഉന്നത ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപെടുത്തിയതനുസരിച്ചായിരുന്നു അന്വേഷണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.