വരാപ്പുഴയിലെ വീടാക്രമണം; കീഴടങ്ങിയവരെ പൊലീസ് കസ്‌റ്റഡിയിൽവിട്ടു

ആലുവ: വരാപ്പുഴയിലെ വീടാക്രമണക്കേസിൽ കോടതിയിൽ കീഴടങ്ങിയ പ്രതികളെ പൊലീസ് കസ്‌റ്റഡിയിൽവിട്ടു. റിമാൻഡിലായിരുന്ന വരാപ്പുഴ ദേവസ്വംപാടം സ്വദേശികളായ തലയോണിച്ചിറ വിബിൻ, കുഞ്ഞാത്തുപറമ്പിൽ കെ.ബി. അജിത്ത്, മതളക്കാരൻ തുളസീദാസ് എന്ന ശ്രീജിത്ത് എന്നിവരെയാണ് ആലുവ ജ്യുഡീഷ്യൽ ഫസ്‌റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി രണ്ട് വെള്ളിയാഴ്ച രാവിലെ 11 വരെ പൊലീസ് കസ്‌റ്റഡിയിൽ വിട്ടത്. വീടാക്രമണക്കേസിലെ ഒന്നും രണ്ടും മൂന്നും പ്രതികളായ ഇവർ ഒളിവിൽ പോയശേഷം ശനിയാഴ്ച ആലുവ കോടതിയിൽ കീഴടങ്ങുകയായിരുന്നു. ഏപ്രിൽ ആറിനാണ് ദേവസ്വംപാടം വാസുദേവ​െൻറ വീട് ആക്രമിക്കപ്പെട്ടത്. തുടർന്ന് ഇവിടെനിന്ന് മുങ്ങിയ പ്രതികൾ തൊടുപുഴയിലെ സുഹൃത്തി​െൻറ സഹായത്തോടെ കാട്ടിൽ കുറച്ച് ദിവസം ചെലവിട്ടു. പിന്നീട് കുടകിലെത്തി. വാസുദേവൻ ആത്മഹത്യ ചെയ്തതിനെ തുടർന്നാണ് ഒളിവിൽ പോയത്. 14 ദിവസത്തേക്ക് റിമാൻഡ് ചെയ്ത പ്രതികളെ കസ്‌റ്റഡിയിൽ ആവശ്യപ്പെട്ട് അന്വേഷണ സംഘം കോടതിയെ സമീപിച്ചിരുന്നു. പൊലീസ് കസ്‌റ്റഡിയിൽ മരിച്ച ശ്രീജിത്തിന് വീടാക്രമണവുമായി ഒരു ബന്ധവുമില്ലെന്ന് കോടതിയിൽ കീഴടങ്ങിയപ്പോൾ ഈ പ്രതികൾ വ്യക്തമാക്കിയിരുന്നു. കീഴടങ്ങിയ പ്രതികളിൽ ഒരാളായ ശ്രീജിത്തിന് പകരമാണ് കൊല്ലപ്പെട്ട ശ്രീജിത്തിനെ കസ്‌റ്റഡിയിലെടുത്തത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.